Follow KVARTHA on Google news Follow Us!
ad

സംഘ്പരിവാര്‍ ഭരണത്തില്‍ ഇന്ത്യയില്‍ തൊഗാഡിയക്ക് പോലും സുരക്ഷ ഇല്ലാതായി: ഹമീദ് വാണിയമ്പലം

സംഘ്പരിവാര്‍ ഭരണത്തില്‍ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്തKerala, Thiruvananthapuram, News, Politics, Welfare Party, Thogadiya, Gujarath, Sang Parivar, Police
തിരുവനന്തപുരം: (www.kvartha.com 18.01.2018) സംഘ്പരിവാര്‍ ഭരണത്തില്‍ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്ത സാഹചര്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബിജെപി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാജസ്ഥാന്‍ പോലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് വധിച്ചപ്പോള്‍ അതാഘോഷിച്ച തൊഗാഡിയക്ക് ഇങ്ങനെ ഒരു പേടി വന്നത് കാവ്യ നീതിയാണെങ്കിലും ജനാധിപത്യ ഇന്ത്യയിലെ പോലീസ് സേന ഈ അവസ്ഥയിലാണ് എന്നത് ആശങ്കാജനകമാണ്.

ഗുജറാത്ത് നിയമസഭാ അംഗം ജിഗ്‌നേഷ് മേവാനി തന്നെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ പദ്ധതി മെനയുന്നതായി ആരോപിച്ചിട്ടുണ്ട്. സൊഹ്‌റാബുദ്ദീന്‍ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പങ്കിനെപ്പറ്റി നിരവധി ആരോപണങ്ങള്‍ വന്നതും ആ കേസ് വാദം കേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതും രാജ്യത്തെ ജനങ്ങള്‍ കണ്ടതാണ്. ബിജെപിയുമായോ അമിത്ഷായുമായോ വിയോജിക്കുന്ന ആരും രാജ്യത്ത് സുരക്ഷിതരല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്.

Kerala, Thiruvananthapuram, News, Politics, Welfare Party, Thogadiya, Gujarath, Sang Parivar, Police, Welfare party: Even Thogadia has no safety under Modi rule

പോലീസ് സേനയും നീതിപീഠവും സംഘ്പരിവാര്‍ താല്‍പര്യങ്ങളിലാണ് മുന്നോട്ട് പോകുന്നത്. ഇത് രാജ്യത്തെ നിയമ പാലന നീതി നിര്‍വഹണ സംവിധാനങ്ങളില്‍ അവിശ്വാസം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യം രാജ്യത്തിന് അപകടകരമാണ്. പോലീസ് സേനയെ നിയന്ത്രിക്കുകയും അവരെ നിയമപരമായി മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടം രാജ്യത്ത് രൂപപ്പെടുക മാത്രമാണ് ഇതിന് പോംവഴി. ഇതിനായി ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Politics, Welfare Party, Thogadiya, Gujarath, Sang Parivar, Police, Welfare party: Even Thogadia has no safety under Modi rule