Follow KVARTHA on Google news Follow Us!
ad

ഡോക് ലാം മേഖലയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ ചൈനയുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ അഗ്നി -V പരീക്ഷണം വിജയകരം

ഡോക് ലാം മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ ആണവ പോര്‍മുനNew Delhi, News, Clash, Technology, America, Russia, China, France, Britain, National, Trending,
ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) ഡോക് ലാം മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി -V ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ് ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു അഗ്‌നി- Vയുടെ പരീക്ഷണം.

ചൈനയുടെ വടക്കന്‍ മേഖലയില്‍ വരെ എത്താന്‍ സഹായിക്കുന്ന 5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ളതാണ് അഗ്‌നി -V. എന്നാല്‍ 8000 കിലോ മീറ്റര്‍ വരെ അഗ്‌നി- V ക്ക് എത്താന്‍ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്. മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് (DRDO) അഗ്‌നി -V വികസിപ്പിച്ചെടുത്തത്.

India test-fires nuclear-capable ICBM Agni-V, New Delhi, News, Clash, Technology, America, Russia, China, France, Britain, National, Trending

ഇതിന് മുമ്പ് ഡിസംബര്‍ 26നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി -V. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

Keywords: India test-fires nuclear-capable ICBM Agni-V, New Delhi, News, Clash, Technology, America, Russia, China, France, Britain, National, Trending.