Follow KVARTHA on Google news Follow Us!
ad

സലീം കുമാര്‍ ചിത്രത്തില്‍ നിന്നും സെന്‍സര്‍ ബോര്‍ഡ് പശുവിനെ ഒഴിവാക്കിയ സംഭവം; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

ദൈവമേ കൈതൊഴാം K കുമാറാകണം എന്ന സലീം കുമാര്‍ ചിത്രത്തില്‍ നിന്നും സെന്‍സര്‍ ബോര്‍ഡ് പശുവിനെ ഒഴിവാക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. ചിത്രത്തിKerala, News, Cinema, Trending, Troll against censor-board-decision
(www.kvartha.com 12.01.2018) ദൈവമേ കൈതൊഴാം K കുമാറാകണം എന്ന സലീം കുമാര്‍ ചിത്രത്തില്‍ നിന്നും സെന്‍സര്‍ ബോര്‍ഡ് പശുവിനെ ഒഴിവാക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. ചിത്രത്തിലുണ്ടായിരുന്ന പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. നിര്‍ദേശം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ട്രോളര്‍മാര്‍ പണിതുടങ്ങി.

വര്‍ഗീയത വരുമെന്നാണ് ആ രംഗം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദം. എന്നാല്‍ ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വച്ചതെന്ന് സലിംകുമാര്‍ അഭിപ്രായപ്പെട്ടു. പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് മാത്രം അറിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ പിന്നെ ഇപ്പോള്‍ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കിയെന്നും സലീം കുമാര്‍ വ്യക്തമാക്കി.



സംഭവം ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ മുമ്പ് സിനിമകളില്‍ ഉപയോഗിച്ച പശുക്കളെ ഉപയോഗിച്ചാണ് ട്രോളര്‍മാര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും പശുവിന്റെ രംഗം എടുത്തുകളഞ്ഞത് വന്‍ ചര്‍ച്ചക്കിടയൊരുക്കിയിട്ടുണ്ട്.

Keywords: Kerala, News, Cinema, Trending, Troll against censor-board-decision
< !- START disable copy paste -->