Follow KVARTHA on Google news Follow Us!
ad

മലപ്പുറത്തു നിന്നെത്തി കോട്ടയത്തെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന പ്രതി പിടിയില്‍

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി മോഷണം നടത്തിവന്നിരുന്ന പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. പനച്ചികപ്പാറ സ്വദേശിയും Erattupetta, Kerala, News, Theft, Arrested, Kottayam, District, Bus stand, Christmas, House
ഈരാറ്റുപേട്ട: (www.kvartha.com 12.01.2018) കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി മോഷണം നടത്തിവന്നിരുന്ന പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. പനച്ചികപ്പാറ സ്വദേശിയും മലപ്പുറം മണ്ണാത്തിപൊയില്‍ ഭാഗത്ത് താമസക്കാരനുമായ സുരേഷ് (58) ആണ് മഞ്ചേരി പ്രൈവറ്റ്
 ബസ്റ്റാന്‍ഡില്‍ നിന്നും പിടിയിലായത്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ പ്ലാശനാല്‍ ഭാഗത്ത് മോഷണശ്രമത്തിനിടെ വീട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് സുരേഷ് ഓടിരക്ഷപെട്ടിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ നിര്‍ദേശപ്രകാരം പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണസംഘത്തില്‍പെട്ട ഈരാറ്റുപേട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സി ജി സനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മഞ്ചുദാസ് എന്നിവരടങ്ങിയ സംഘം മലപ്പുറത്ത് അന്വേഷിക്കുന്നതിനിടെ മഞ്ചേരി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Erattupetta, Kerala, News, Theft, Arrested, Kottayam, District, Bus stand, Christmas, House, Theft case accused arrested

ഈരാറ്റുപേട്ടയിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും 2000 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 14ഓളം മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞു. 90 പവനോളം സ്വര്‍ണം, ഒരു ലക്ഷത്തോളം രൂപ, കുരുമുളക്, ഉരുളി എന്നിവ സുരേഷ് കവര്‍ച്ച ചെയ്തവയില്‍പെടുന്നു.

വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി മോഷ്ടിക്കുകയാണ് സുരേഷിന്റെ രീതി. മലപ്പുറത്തു നിന്നും സ്‌കൂട്ടറില്‍ ഇവിടെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. റബര്‍ഷീറ്റ് മോഷണവുമായി ബന്ധപ്പെട്ട് പതിനാറോളം മോഷണകേസുകളും വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Erattupetta, Kerala, News, Theft, Arrested, Kottayam, District, Bus stand, Christmas, House, Theft case accused arrested