Follow KVARTHA on Google news Follow Us!
ad

ദുബൈയിലെ ഈ കഫെയിൽ നല്ല ഒന്നാന്തരം ചായ എപ്പോഴും സൗജന്യമാണ്; പക്ഷെ ഒരു നിബന്ധനയുണ്ട്!

സൗജന്യമെന്നുകേൾക്കുമ്പോൾ പൊതുവെ ആളുകൾക്ക് ഒരു സന്തോഷമാണ്. Tea is free in this Dubai cafe if you're a cabbie
ദുബൈ: (www.kvartha.com 10.01.2018) മ്പോൾ പൊതുവെ ആളുകൾക്ക് ഒരു സന്തോഷമാണ്. ഒന്നെടുത്താൽ മറ്റൊന്നു സൗജന്യം, എണ്ണ വാങ്ങുമ്പോൾ സോപ്പ് സൗജന്യം, സോപ്പ് വാങ്ങുമ്പോൾ ചീർപ്പ് സൗജന്യം, ഗ്രൈൻഡർ വാങ്ങുമ്പോൾ കുക്കർ സൗജന്യം എന്നിങ്ങനെയാണ് സാധാരണ സൗജന്യങ്ങളുടെ ലിസ്റ്റ്. ഉഭഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കാനുള്ള വിദ്യയായാണ് സൗജന്യമായി പലതും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ദുബൈ കറാമയിലെ 'കാട്ടി എക്സ്പ്രസ് ' കഫെ ചായ സൗജന്യമായി നൽകിയാണ് വാർത്തയിൽ ഇടം പിടിക്കുന്നത്. ഇവിടെയെത്തുന്ന ടാക്സി ഡ്രൈവർമാർക്ക് നല്ല ഒന്നാം തരം പാൽ ചായ സൗജന്യമായി ലഭിക്കും. കടിയായി കഴിക്കുന്നതിന് തുകനൽകണം. ബില്ലിൽ 20% ഡിസ്കൗണ്ടും ലഭിക്കും. ടാക്സി ഡ്രൈവറായാൽ മാത്രം പോര, വണ്ടിയുമായി യൂണിഫോമിൽ വരണം. എങ്കിൽ മാത്രമേ സൗജന്യ ചായയ്ക്ക് അർഹതയുള്ളൂ.


ഏറെ നേരം ജോലി ചെയ്യുന്ന ടാക്സി ഡ്രൈവർമാർക്ക് അല്പ സമയം വിശ്രമിക്കാനും മറ്റു ഡ്രൈവർമാരോട് സംസാരിക്കാനും അവസരം നൽകുകയാണ് താൻ ചെയ്യുന്നതെന്ന് ഉടമ അലി അസ്ഗർ പറയുന്നു. ദുബൈ ടാക്സി കോർപെറേഷന്റെ ലോയൽറ്റി പ്രോഗ്രാമുമായി സഹകരിക്കുന്നതിന്റെ ഭാഗമാണ് ഈ സൗജന്യ ചായ വിതരണം ചെയ്യുന്നത്. കാട്ടി എക്സ്പ്രസിനു സമീപത്തായി വലിയ രീതിയിലുള്ള പാർക്കിംഗ് സൗകര്യവും ഉണ്ട്. 

Credit: Gulf News
Image Credit: Pankaj Sharma/XPRESS
Summary: Tea is free in this Dubai cafe if you're a cabbie, KAATI EXPRESS A small cafeteria in Karama is reaching out to taxi drivers in Dubai by providing them tea free of cost when they are on duty.