Follow KVARTHA on Google news Follow Us!
ad

ആര്‍ച്ച് ഡയസിയം മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ് പെരന്‍സി; പുതിയ സംഘടനയുമായി സിറോ മലബാര്‍ സഭയിലെ വിമത വൈദികര്‍

സിറോ മലബാര്‍ സഭയിലെ വിമത വൈദികര്‍ പുതിയ സംഘടന രൂപീകരിച്ചു. ആര്‍ച്ച് ഡയസിയംKochi, News, Religion, Organisations, Malabar, Allegation, Controversy, Land Issue, Trending, Kerala,
കൊച്ചി: (www.kvartha.com 13.01.2018) സിറോ മലബാര്‍ സഭയിലെ വിമത വൈദികര്‍ പുതിയ സംഘടന രൂപീകരിച്ചു. ആര്‍ച്ച് ഡയസിയം മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്ന് പേരിട്ടിരിക്കുന്ന സംഘടന വിശ്വാസികളുമായി ചേര്‍ന്നാണ് രൂപീകരിച്ചത്. സംഘടനയുടെ പ്രഥമ യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നു. ഭൂമി ഇടപാട് ഒതുക്കി തീര്‍ക്കാനാണ് ശ്രമമെങ്കില്‍ പരസ്യ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.

Syro-Malabar Church introduced new organization, Kochi, News, Religion, Organisations, Malabar, Allegation, Controversy, Land Issue, Trending, Kerala

തുടര്‍ന്ന് ഭൂമി വിവാദം അന്വേഷിക്കാന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിച്ചു. അഞ്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. ഈ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പാണ് പുതിയ സംഘടനയുമായുള്ള വിമത വൈദികരുടെ വരവ്.

അലക്‌സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Syro-Malabar Church introduced new organization, Kochi, News, Religion, Organisations, Malabar, Allegation, Controversy, Land Issue, Trending, Kerala.