Follow KVARTHA on Google news Follow Us!
ad

ബുധനാഴ്ച്ച കേരളം സ്തംഭിക്കും; ഇന്ധനവിലവര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ പണിമുടക്ക്

ഇന്ധനവില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് Kerala, Thiruvananthapuram, News, Strike, diesel, Petrol, Price, Price Hike, Vehicle Strike, Central Government,
തിരുവനന്തപുരം: (www.kvartha.com 18.01.2018) ഇന്ധനവില അന്യായമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. റോഡ്-ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Kerala, Thiruvananthapuram, News, Strike, diesel, Petrol, Price, Price Hike, Vehicle Strike, Central Government, Strike Announced In Kerala

പണിമുടക്ക് വിജയിപ്പിക്കാന്‍ ജനറല്‍ കണ്‍വീനര്‍ കെ കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ ജെ ഉദയഭാനു( എഐടിയുസി), പി നന്ദകുമാര്‍ (സിഐടിയു), അഡ്വ. ഇ നാരായണന്‍ നായര്‍, വി ആര്‍ പ്രതാപന്‍( ഐഎന്‍ടിയുസി ), മനയത്ത് ചന്ദ്രന്‍, മനോജ് ഗോപി( എച്ച്എംഎസ്), അഡ്വ. റ്റി സി വിജയന്‍ (യുടിയുസി), വികെഎ തങ്ങള്‍(എസ്ടിയു), മനോജ് പെരുമ്പള്ളി,(ജനതാ ട്രേഡ് യൂണിയന്‍, സലിം ബാബു(ടിയുസിഐ) തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, റ്റി ഗോപിനാഥന്‍, വി ജെ സെബാസ്റ്റ്യന്‍, പി കെ മൂസ, എം ബി സത്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി, ജോസ് കുഴിപ്പില്‍, നൗഷാദ് ആറ്റുപറമ്ബത്ത്, ആര്‍ പ്രസാദ്, എം കെ ബാബുരാജ്, എ ഐ ഷംസുദ്ദീന്‍, (ബസ്) കെ കെ ഹംസ, കെ ബാലചന്ദ്രന്‍,(ലോറി), പി പി ചാക്കോ(ടാങ്കര്‍), എം കെ വിജയന്‍, കെ.ജി ഗോപകുമാര്‍(വര്‍ക്ക് ഷോപ്പ്) എന്‍ എച്ച് കാജാഹുസൈന്‍(യൂസ്ഡ് വെഹിക്കിള്‍) കെ രാജഗോപാല്‍ (സ്‌പെയര്‍ പാര്‍ട്‌സ്), എറ്റിസി കുഞ്ഞുമോന്‍ (പാഴ്‌സല്‍ സര്‍വ്വീസ്) എന്നിവര്‍ അഭ്യര്‍ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Strike, diesel, Petrol, Price, Price Hike, Vehicle Strike, Central Government, Strike Announced In Kerala