Follow KVARTHA on Google news Follow Us!
ad

മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു; മിശ്രയുടെ വസതിയിലെത്തിയ നൃപേന്ദ്ര മിശ്ര നിരാശയോടെ മടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചയ്ക്ക് New Delhi, News, Supreme Court of India, Visit, Justice, Protesters, Trending, Politics, National,
ന്യൂഡെല്‍ഹി: (www.kvartha.com 13.01.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. ഇതോടെ ദീപക് മിശ്രയുടെ വസതിയിലെത്തിയ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കൂടിക്കാഴ്ക്ക് അനുമതി നല്‍കാത്തതിനാല്‍ നിരാശയോടെ മടങ്ങി.

SC judges' rebellion: Principal Secretary to PM, Nripendra Misra didn't meets CJI Dipak Misra, New Delhi, News, Supreme Court of India, Visit, Justice, Protesters, Trending, Politics, National

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ മറ്റ് നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാന്‍ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയത്. കേസുകള്‍ വീതിച്ച് നല്‍കുന്നതിലെ ക്രമവിരുദ്ധവും ഏകപക്ഷീയവുമായ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെയായിരുന്നു ജഡ്ജിമാരുടെ പ്രതിഷേധം.

Keywords: SC judges' rebellion: Principal Secretary to PM, Nripendra Misra didn't meets CJI Dipak Misra, New Delhi, News, Supreme Court of India, Visit, Justice, Protesters, Trending, Politics, National.