Follow KVARTHA on Google news Follow Us!
ad

കാമുകനുമായുള്ള ബന്ധം അമ്മയോട് പറഞ്ഞതിന്റെ പ്രതികാരം അനുജന്റെ കൊലപാതകത്തില്‍ കലാശിച്ചു, കൃത്യത്തിന് ശേഷം അമ്മയോട് ഫോണ്‍ വിളിച്ച് പറഞ്ഞത് അച്ഛന്‍ അനുജനെ കൊന്നു.. എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്, പിതാവിനെ അറസ്റ്റ് ചെയ്ത പോലീസ് ഒടുവിലെത്തിയത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ അറസ്റ്റിലേക്ക്

15 വയസ്സുകാരനെ വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ 19കാരിയായ National, Murder, Accused, News, Police, Brother, Sisters, Father, Police, Bus.
റോഹ്തക്: (www.kvartha.com 16.01.2018) സഹോദരനെ കഴുത്തറുത്ത് കൊന്ന പ്ലസ് ടു വിദ്യാര്‍ഥിനി അറസ്റ്റില്‍. ഹരിയാനയിലാണ് സംഭവം. റോഹ്തകിലെ സമര്‍ഗോപാല്‍പൂര്‍ ഗ്രാമത്തിലാണ് 15 വയസ്സുകാരനായ മോണ്ടി സിങ് വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനൊടുവില്‍ 19 കാരിയായ കാജലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാജല്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അനുജന്‍ മോണ്ടി സിങ് നിരന്തരം അമ്മയോട് പറഞ്ഞു കൊടുക്കുമായിരുന്നു. ഇതിന്റെ പ്രതികാരമായാണ് അനുജനെ കൊന്നതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അമ്മ സുശീലയെ ഫോണില്‍ വിളിച്ച് പിതാവ്, അനുജന്‍ മോണ്ടിയെ കൊലപ്പെടുത്തിയെന്നും തന്നെയും കൊല്ലാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി കളവ് പറയുകയായിരുന്നു. ഈ സമയം കൃഷിക്കാരനായ പിതാവ് തേജ്പാല്‍ ജോലിയുടെ ഭാഗമായി പുറത്തായിരുന്നു.


വീട്ടിലെത്തിയ അമ്മ മോണ്ടിയുടെ മൃതദേഹം കണ്ട ഉടനെ പോലീസില്‍ വിവരമറിയിച്ചു. മാസങ്ങളായി കുട്ടികളോട് തേജ്പാല്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് അമ്മ മൊഴി നല്‍കിയതോടെ പോലീസ് കൊലപാതക കുറ്റത്തിന് പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാജല്‍ നല്‍കിയ മൊഴിയില്‍ സംശയം തോന്നി പോലീസ് വിശദമായ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

തന്ത്രപൂര്‍വം കളിയെന്ന രീതിയില്‍ മോണ്ടിയെ കസേരയില്‍ ഇരുത്തിയ കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകള്‍ മൂടി ചുറ്റിക കൊണ്ട് നിരവധി തവണ തലക്കടിച്ച് മാരകമായി പരിക്കേല്‍പിക്കുകയും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. അമ്മയുടെ പരാതിപ്രകാരം തേജ്പാലിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോള്‍ മകന്‍ മരിച്ച കാര്യത്തെ കുറിച്ച് പോലും അയാള്‍ ബോധവാനായിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ് വിശദമായ തുടരന്വേഷണം നടത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, Murder, Accused, News, Police, Brother, Sisters, Father, Police,  Bus.
< !- START disable copy paste -->