Follow KVARTHA on Google news Follow Us!
ad

വീട്ടുവേലക്കാരി വിമാനത്തിൽ പ്രസവിച്ചു; നവജാത ശിശുവിനെ കൊന്നു ടോയ് ലറ്റിൽ തള്ളി; മൃതദേഹം കണ്ടെത്തിയത് ക്ലിനിംഗ് ജോലിക്കാർ, പൈലറ്റ് ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ചു, നാടകീയ സംഭവങ്ങൾ ഇങ്ങനെ

വിമാന യാത്രയ്ക്കിടെ വീട്ടുവേലക്കാരി രഹസ്യമായി പ്രസവിച്ചു. ശിശുവിനെ കൊന്നു വിമാനത്തിന്റെ ടോയ്ലറ്റിൽ തള്ളി ewborn baby of maid found dead in plane toilet Police suspect that Hani, who had worked as a domestic helper in another country,
ജക്കാർത്ത: (www.kvartha.com 07.01.2018) വിമാന യാത്രയ്ക്കിടെ വീട്ടുവേലക്കാരി രഹസ്യമായി പ്രസവിച്ചു. ശിശുവിനെ കൊന്നു വിമാനത്തിന്റെ ടോയ്ലറ്റിൽ തള്ളി. പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് നാടകീയ സംഭവങ്ങളുടെ റിപോർട്ട് പുറത്തുവന്നത്.  മറ്റൊരു രാജ്യത്ത് വീട്ടുജോലി ചെയ്തിരുന്ന ഹാനി എന്ന 37കാരിയെയാണ് ഇത് സംബന്ധിച്ച് പോലീസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ജക്കാർത്തയിലേക്കുള്ള യാത്രാമധ്യേ ആണ് യുവതി വിമാനത്തിൽ പ്രസവിച്ചത്. ടോയ്ലറ്റിൽ പോയി പ്രസവിച്ചതിന് ശേഷം രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ബാങ്കോക്കിലേക്ക് തിരിച്ചുപറക്കാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. പറന്നുയർന്ന് നാലുമണിക്കൂർ സമയത്തിനുശേഷമാണ് യുവതി അത്യാസന്നനിലയിലാണെന്നും ബാങ്കോക്കിലേക്ക് തിരിച്ചുപറക്കുന്നതായും  ക്യാപ്റ്റൻ അനൗൺസ് ചെയ്തത്. എകോണമി സീറ്റിലിരുന്നിരുന്ന യുവതിയെ ജീവനക്കാർ ബിസിനസ് ക്ലാസിലേക്ക് മാറ്റുകയും ഓക്സിജൻ മാസ്ക് ധരിപ്പിക്കുകയും ചെയ്തിരുന്നു. 



യുവതിയെ ബേങ്കോക്ക് വിമാനത്താവളത്തിൽ ഇറക്കിയതിന് ശേഷം വിമാനം ജകാർത്തയിലേക്ക് പറന്നു. ജക്കാർത്ത വിമാനത്താവളത്തിലെ ക്ലിനിംഗ് ജോലിക്കാരാണ് പ്രാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ബാങ്കോക്കിൽ നിന്നുള്ള അടുത്ത വിമാനത്തിൽ വന്നിറങ്ങിയ യുവതിയെ പോലീസ് കയ്യോടെ പൊക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചെപ്പെട്ടതിന് ശേഷം മാത്രമേ ചോദ്യം ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് എയർപോർട്ട് പോലീസ് ചീഫ് അഹ് മദ് യൂസഫ് പറഞ്ഞു. 

അഞ്ച് ദശലക്ഷം ഇന്തോനേഷ്യക്കാരാണ് വിദേശത്ത് ജോലി ചെയ്തുവരുന്നത്. ഇതിൽ 70 ശതമാനം വീട്ടുജോലിക്കാരികളാണ്. 

Courtesy: AFP
Image: Representational

Summary: Newborn baby of maid found dead in plane toilet Police suspect that Hani, who had worked as a domestic helper in another country, secretly gave birth during a flight to Jakarta.
Indonesian police on Sunday detained the suspected mother of a new-born baby who was found dead in an aircraft toilet at Jakarta's international airport.