Follow KVARTHA on Google news Follow Us!
ad

ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി യുഎഇ

ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി യുഎഇ. ഉപഗ്രവിക്ഷേപDubai, Satelite, Technology, Passengers, Application, Environmental problems, Study, Gulf, World,
ദുബൈ: (www.kvartha.com 12.01.2018) ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി യുഎഇ. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. അല്‍ യാഹ് 3 ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിക്കും.

വാര്‍ത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും തേടിയിട്ടുണ്ട്. പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച ഖലീഫാസാറ്റ് ഈവര്‍ഷം പകുതിയോടെ വിക്ഷേപിക്കും. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് ഇതു നിര്‍മിച്ചത്. ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകള്‍ക്കു ഭൂമിയിലെ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനാകും. മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഈവര്‍ഷം പകുതിക്കുശേഷം രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

Mohammed Bin Rashid space centre lead mars project, Dubai, Satelite, Technology, Passengers, Application, Environmental problems, Study, Gulf, World

മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നു രൂപകല്‍പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമണ് ഇതിലൊന്ന്. ഉപഗ്രഹനിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചെറു ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക. ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറ ഇതിലുണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളില്‍ പെടുന്നു. ഗുരുത്വാകര്‍ഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠനഗവേഷണങ്ങള്‍ ഇതോടൊപ്പം യാഥാര്‍ഥ്യമാക്കും.

ബഹിരാകാശത്തു 2021ല്‍ യുഎഇ യാത്രികരെ എത്തിക്കാനുള്ള പദ്ധതിയില്‍ ഒട്ടേറെപ്പേര്‍ ഇതിനകം തന്നെ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ബഹിരാകാശയാത്രികരാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു വിവിധ പ്രായക്കാരായ രണ്ടായിരത്തിലേറെപ്പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്വദേശി യുവതീ യുവാക്കളില്‍ നിന്നു മികവുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന നാലുപര്‍ക്കാണ് ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുക. ഈവര്‍ഷം അവസാനത്തോടെ ഇവരെ കണ്ടെത്തും. തുടര്‍ന്നു പരിശീലനത്തിനു തുടക്കമാകും. അല്‍ അമല്‍ എന്ന ചൊവ്വാ ദൗത്യം 2020ലാണ്.

Keywords: Mohammed Bin Rashid space centre lead mars project, Dubai, Satelite, Technology, Passengers, Application, Environmental problems, Study, Gulf, World.