» » » » » » » » » » » » » സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുമായി മറ്റൊരു യുവാവ് അടുപ്പത്തിലായതായി സംശയം; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാനായി കൊക്കയില്‍തള്ളി, അഞ്ചാംനാള്‍ യുവാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച പോലീസ് പ്രതികള്‍ക്കൊപ്പമെത്തിയപ്പോള്‍ കണ്ടത് മരണത്തോട് മല്ലടിക്കുകയായിരുന്ന യുവാവിനെ

ഇന്‍ഡോര്‍: (www.kvartha.com 13.01.2018) സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുമായി മറ്റൊരു യുവാവ് അടുപ്പത്തിലായതായി സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാനായി കൊക്കയില്‍തള്ളി, അഞ്ചാംനാള്‍ യുവാവിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച പോലീസ് പ്രതികള്‍ക്കൊപ്പമെത്തിയപ്പോള്‍ കണ്ടത് മരണത്തോട് മല്ലടിക്കുകയായിരുന്ന യുവാവിനെ. ഭോപ്പാലിന്റെ തലസ്ഥാനമായ ഇന്‍ഡോറിലെ ഷാഗഡ് സ്വദേശിയായ മൃദുലാണ് മരണത്തില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഇന്‍ഡോറിലെ കോളജില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായ മൃദുല്‍, സുഹൃത്ത് സൗരഭ് സെന്നിനൊപ്പം പര്‍ദേശിപുരയിലെ ക്‌ളെര്‍ക്ക് കോളനിയിലായിരുന്നു താമസിച്ചിരുന്നത്. ജനുവരി ഏഴിന് ദുരൂഹ സാഹചര്യത്തില്‍ മൃദുലിനെ കാണാതായി. തുടര്‍ന്ന് തൊട്ടടുത്ത ദിവസം സൗരഭും കൂട്ടുകാരും ഇതുസംബന്ധിച്ചുള്ള പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍, പോലീസ് പരാതി ഗൗരവമായി എടുത്തില്ല.

Man rescued for murder attempt, Youth, News, Probe, Missing, Complaint, Crime, Student, Criminal Case, Hospital, Trending, National

പിന്നീട് മൃദുലിന്റെ പിതാവ് മോഹിത് ഭല്ല പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൃദുലിന്റെ ഫോണ്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ മൃദുലിന്റെ വീടിന് സമീപത്തുള്ള ആകാശ് എന്ന യുവാവിനേയും മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു.

മൃദുലിന്റെ വീടിന് സമീപത്ത് താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ആകാശ് അടുപ്പത്തിലായിരുന്നു. എന്നാല്‍, ഈ പെണ്‍കുട്ടിയുമായി മുദുല്‍ രാത്രി വളരെ വൈകുന്നത് വരെ ചാറ്റ് ചെയ്യുമായിരുന്നു. എന്നാല്‍ തന്റെ കാമുകിയെ വശത്താക്കാന്‍ മൃദുല്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച ആകാശ് കൂട്ടുകാരായ രോഹിത്, വിജയ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മൃദുലിനെ കൊല്ലാന്‍ പദ്ധതിയിട്ടു. ഏഴാം തീയതി, ആകാശ് സഹോദരന്റെ കാറുമായി എത്തുകയും പെണ്‍കുട്ടിയുടെ അമ്മാവന് മൃദുലിനെ കാണണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂടെ കൊണ്ടുപോവുകയും ചെയ്തു.

കാര്‍ പെഡ്മി ഉദയ്‌നഗര്‍ റോഡിന് സമീപത്തെ മുരാര വനമേഖലയില്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് മൃദുലിന്റെ തലയ്ക്കിടിച്ചു. ബോധം നഷ്ടപ്പെട്ടപ്പോള്‍ മൃദുല്‍ മരിച്ചെന്ന് കരുതി കൊക്കയിലേക്ക് തള്ളിയിട്ടു. എന്നാല്‍ മൃദുലിനെ കാണാതായതിനുപിന്നില്‍ ആകാശും സംഘവുമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ മൃദുലിനെ കൊലപ്പെടുത്തി എന്നാണ് മൊഴി നല്‍കിയത്.

ഇത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവശനിലയില്‍ മൃദുലിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃദുല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man rescued for murder attempt, Youth, News, Probe, Missing, Complaint, Crime, Student, Criminal Case, Hospital, Trending, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal