Follow KVARTHA on Google news Follow Us!
ad

ലോക കേരളസഭയ്ക്ക് തുടക്കം; സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്നാരോപിച്ച് സമ്മേളനം ബഹിഷ്‌ക്കരിച്ച് എം കെ മുനീര്‍ ഇറങ്ങിപ്പോയി, പിന്നീട് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിച്ചു

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനു നിയമസഭാ മന്ദിരത്തില്‍ തുടക്കമായി. വെള്ളിയാഴ്ചThiruvananthapuram, News, Conference, Chief Minister, Pinarayi vijayan, Inauguration, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 12.01.2018) ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനു നിയമസഭാ മന്ദിരത്തില്‍ തുടക്കമായി. വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് സഭയുടെ രൂപീകരണം സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. രണ്ടുദിവസം നീളുന്ന സമ്മേളനം സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ് ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കും. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്.

Loka Kerala Sabha first meeting begins, Thiruvananthapuram, News, Conference, Chief Minister, Pinarayi vijayan, Inauguration, Allegation, Kerala

അതേസമയം, സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന ലോക കേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Loka Kerala Sabha first meeting begins, Thiruvananthapuram, News, Conference, Chief Minister, Pinarayi vijayan, Inauguration, Allegation, Kerala.