» » » » » » » » ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു, ഒരു വിക്കറ്റ് നഷ്ടപ്പെട്ടു; ഇന്ത്യക്ക് ഇത് നിര്‍ണായകം

സെഞ്ചൂറിയന്‍: (www.kvartha.com 13.01.2018) ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണിംഗ് താരം എല്‍ഗറിന്റെ വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. 83 ബോളില്‍ 31 റണ്ണായിരുന്നു എല്‍ഗറിന്റെ നേട്ടം. ഇന്ത്യയുടെ സ്പിന്നര്‍ അശ്വിന്‍ ആണ് വിക്കറ്റ എടുത്തത്.

ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കു ഈ മത്സരം നിര്‍ണായകമാണ് . വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലും ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്ത് ശര്‍മയും ടീമില്‍ ഇടം നേടി. കേപ്ടൗണിലെ ഒന്നാം ടെസ്റ്റില്‍ വെര്‍നന്‍ ഫിലാന്‍ഡറുടെ സ്വിങ് ബോളില്‍ കാലിടറിയ ഇന്ത്യയെ സെഞ്ചൂറിയനില്‍ കാത്തിരിക്കുന്നതു ബൗണ്‍സുള്ള പിച്ച് ആണ്.

 Live Cricket Score, India vs South Africa, Second Test, Day 1 at SuperSport Park, Centurion: Parthiv, Ishant, Rahul, Saudi Arabia, Cricket Test, West Indies, Sports, World

പിടിതരാതെ ഉയര്‍ന്നു പൊങ്ങുന്ന പന്തുകള്‍ മോണി മോര്‍ക്കല്‍ അടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ പേസ് നിരയുടെ പ്രഹരശേഷി കൂട്ടും. താളം കണ്ടെത്താതെ വലയുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തലവേദനയും. ഇവിടെ 22 മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക പതിനേഴിലും ജയിച്ചുകയറിയിരുന്നു. എട്ടുതവണ ഇന്നിങ്‌സ് വിജയം നേടി. കരുത്തരായ ഓസീസിനെതിരെ എട്ടു വിക്കറ്റിന്റെയും വിന്‍ഡീസിനെതിരെ പത്തു വിക്കറ്റിന്റെയും ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ഈ മണ്ണിലാണ്.


Keywords: Live Cricket Score, India vs South Africa, Second Test, Day 1 at SuperSport Park, Centurion: Parthiv, Ishant, Rahul, Saudi Arabia, Cricket Test, West Indies, Sports, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal