Follow KVARTHA on Google news Follow Us!
ad

നീതിക്കും നീതിപീഠത്തിനുമായി നിലകൊണ്ടു; ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്, അച്ചടക്കലംഘനം ഉണ്ടായിട്ടില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ജസ്റ്റിസ് കുര്യന്‍

നീതിക്കും നീതിപീഠത്തിനുമായി നിലകൊണ്ടുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇദ്ദേഹമടക്കംKochi, News, Media, Press meet, Supreme Court of India, Justice, Criticism, Controversy, Politics, Letter, National,
കൊച്ചി: (www.kvartha.com 13.01.2018) നീതിക്കും നീതിപീഠത്തിനുമായി നിലകൊണ്ടുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇദ്ദേഹമടക്കം സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ആണ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പു നല്‍കിയത്. അതേസമയം ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടതെന്നും അതില്‍ അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് കുര്യന്‍ പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ് .

സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ന്യായാധിപന്മാര്‍ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ചീഫ് ജസ്റ്റിസിനെതിരെ ആഞ്ഞടിച്ചതു നിയമ, രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കി.

Justice Kurian Joseph senior supreme court judges about press conference, Kochi, News, Media, Press meet, Supreme Court of India, Justice, Criticism, Controversy, Politics, Letter, National

പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്നു രണ്ടുമാസം മുന്‍പു ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്ജിമാര്‍ പരസ്യപ്പെടുത്തി. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണ സാഹചര്യമാണിതെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു.

Keywords: Justice Kurian Joseph senior supreme court judges about press conference, Kochi, News, Media, Press meet, Supreme Court of India, Justice, Criticism, Controversy, Politics, Letter, National.