» » » » » » » » » സമരം രണ്ടു വര്‍ഷം പിന്നിട്ടു; ഇനിയും നീതി ലഭിച്ചില്ല, ലോക്കപ്പ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട അനുജന് വേണ്ടി നീതി തേടുന്ന യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: (www.kvartha.com 12.01.2018) സമരം രണ്ടു വര്‍ഷം പിന്നിട്ടു. ഇനിയും നീതി ലഭിച്ചില്ല. ലോക്കപ്പ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട അനുജന് വേണ്ടി നീതി തേടുന്ന യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്ത് ആണ് കൊല്ലപ്പെട്ട അനുജന് നീതി ലഭിക്കാനായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നത്. സമരം 762-ാം ദിവസം പിന്നിട്ടു കഴിഞ്ഞു.

എന്നിട്ടും നീതി ലഭിക്കാതിരുന്നതോടെ യുവാവിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു രംഗത്തെത്തി. ഇതോടെ യുവാവിന്റെ നീതിക്കായുള്ള പോരാട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ഐസിയുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ:
ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്.

Justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണ്.

തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762-ാമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കംപ്ലെയിന്റ് അതോറിറ്റി കുറ്റക്കാരെന്ന് കണ്ടെത്തുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണ് മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു. A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kerala, News, Thiruvananthapuram, Strike, Youth, Social Network, Trending, Justice for Sreejith; Hashtag in Social media
< !- START disable copy paste -->

About irf Kvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal