Follow KVARTHA on Google news Follow Us!
ad

അമ്മ കൊലപ്പെടുത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ട്

കൊല്ലം കുണ്ടറയില്‍ മാതാവിന്റെ കൈകളാല്‍ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, Thiruvananthapuram, Kollam, News, Local-News, Report, Medical College, Dead Body, Kerala, Crime, Criminal Case, Kerala,
തിരുവനന്തപുരം: (www.kvartha.com 18.01.2018) കൊല്ലം കുണ്ടറയില്‍ മാതാവിന്റെ കൈകളാല്‍ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് നടന്നത്.

അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. രണ്ടു ദിവസം മുന്‍പു വീട്ടില്‍നിന്നു കാണാതായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ചയാണ് വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജിത്തുവിനെ കാണാതായെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

Jithu's body was not hacked, limbs removed after burned: Post mortem report, Thiruvananthapuram, Kollam, News, Local-News, Report, Medical College, Dead Body, Kerala, Crime, Criminal Case, Kerala

വസ്തുതര്‍ക്കത്തിന്റെ പേരില്‍ അമ്മയാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വസ്തുതര്‍ക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന മാതാവ് ജയമോളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലയെ കുറിച്ച്് ജയമോള്‍ നല്‍കിയ വ്യത്യസ്ത മൊഴി പോലീസിനെ കുഴക്കിയിരുന്നു.

കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിട്ടുമുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുന്‍പു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

കൊലയ്ക്ക് പിന്നില്‍ ജയമോള്‍ മാത്രമല്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതേതുടര്‍ന്ന് ജയമോളുമായി അവിഹിതമുണ്ടായിരുന്ന അധ്യാപകനായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് കരുതി വെറുതെ വിട്ടിരുന്നു. എന്നാല്‍ താന്‍ തനിച്ചാണ് മകനെ കൊലപ്പെടുത്തിയതെന്നും ആസൂത്രിതമായിരുന്നില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞിരുന്നു.

Keywords: Jithu's body was not hacked, limbs removed after burned: Post mortem report, Thiruvananthapuram, Kollam, News, Local-News, Report, Medical College, Dead Body, Kerala, Crime, Criminal Case, Kerala.