Follow KVARTHA on Google news Follow Us!
ad

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം

അമേരിക്കയിലെ ഡാലസില്‍ വളര്‍ത്തുമകള്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹAmerica, Jail, Crime, Criminal Case, Missing, Report, Court, Trending, Press meet, Complaint, Protection, World,
ഹൂസ്റ്റണ്‍: (www.kvartha.com 13.01.2018) അമേരിക്കയിലെ ഡാലസില്‍ വളര്‍ത്തുമകള്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു ഇരുവര്‍ക്കുമെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 Indian Girl Sherin Mathews' Foster Father Charged With Her Murder In US, America, Jail, Crime, Criminal Case, Missing, Report, Court, Trending, Press meet, Complaint, Protection, World.

വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാര്‍ത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം സംബന്ധിച്ച് ഈ മാസം അവസാനമേ കോടതി വാദം കേള്‍ക്കൂ. വെസ്ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിര്‍ത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനു നല്‍കിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും.

അതേസമയം വെസ്ലിക്കു മേല്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തിയതില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റേയും തൃപ്തി പ്രകടിപ്പിച്ചു. 2016ല്‍ ബിഹാറില്‍ നിന്നാണ് ഷെറിന്‍ മാത്യൂസിനെ വെസ്ലിയും ഭാര്യയും ദത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Indian Girl Sherin Mathews' Foster Father Charged With Her Murder In US, America, Jail, Crime, Criminal Case, Missing, Report, Court, Trending, Press meet, Complaint, Protection, World.