Follow KVARTHA on Google news Follow Us!
ad

പിഴവുകള്‍ മാത്രം വരുത്തുന്ന പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുത്; പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ ആള്‍ റൗണ്ടര്‍ കപില്‍ New Delhi, News, Cricket, Criticism, Cricket Test, Sports, National,
ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ ആള്‍ റൗണ്ടര്‍ കപില്‍ ദേവ് രംഗത്ത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വളരെ മോശം പിഴവുകള്‍ മാത്രം വരുത്തുന്ന പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുതെന്നും അതിന് താരം ഒട്ടും യോഗ്യനല്ലെന്നും കപില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരവും പരമ്പരയും പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കപില്‍ ദേവിന്റെ വിമര്‍ശനം.

ലോകകപ്പ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ആള്‍ റൗണ്ടറെന്നാണ് പൊതുവെ പാണ്ഡ്യയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും അശ്രദ്ധ മൂലം പാണ്ഡ്യ പുറത്തായതാണ് കപിലിനെ ചൊടിപ്പിച്ചത്.

If Pandya makes silly mistakes don't compare him with me: Kapil Dev, New Delhi, News, Cricket, Criticism, Cricket Test, Sports, National

നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. 69 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കെയാണ് പാണ്ഡ്യ ക്രീസില്‍ എത്തുന്നത്. എന്നാല്‍ ആറ് റണ്‍സില്‍ എത്തി നില്‍ക്കെ വൈഡ് ബോള്‍ അനാവശ്യമായി നേരിട്ട് പാണ്ഡ്യ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലാവട്ടെ അശ്രദ്ധ മൂലം റണ്‍ ഔട്ടായതും ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

Keywords: If Pandya makes silly mistakes don't compare him with me: Kapil Dev, New Delhi, News, Cricket, Criticism, Cricket Test, Sports, National.