» » » » » » » » » സുപ്രീംകോടതിയില്‍ അസാധാരണവും നാടകീയവുമായ സംഭവവികാസങ്ങള്‍; രണ്ടു കോടതികള്‍ നിര്‍ത്തിവച്ചു, ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 12.01.2018) രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംഷയിലാഴ്ത്തി സുപ്രീംകോടതിയില്‍ അസാധാരണവും നാടകീയവുമായ സംഭവ വികാസങ്ങള്‍. രണ്ടു കോടതികള്‍ നിര്‍ത്തിവച്ച് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

For First Time Ever, 4 Senior Supreme Court Judges To Address Media, New Delhi, News, Justice, Press meet, Media, Supreme Court of India, National

ഉച്ചയ്ക്ക് 12 മണിക്കു കോടതിക്കു പുറത്താണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണുക. ജഡ്ജി നിയമത്തിന് കൊളീജിയം രൂപീകരിക്കുന്നതിലുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

Keywords: For First Time Ever, 4 Senior Supreme Court Judges To Address Media, New Delhi, News, Justice, Press meet, Media, Supreme Court of India, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal