Follow KVARTHA on Google news Follow Us!
ad

ഫായിസ ക്രീമിന് ദുബൈയില്‍ വിലക്ക്; വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഫായിസ ക്രീമിന് ദുബൈയില്‍ വിലക്ക്. വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. മെര്‍ക്കുറിയടക്കം മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നDubai, Gulf, Don't use this beauty cream, warns Dubai Municipality
ദുബൈ: (www.kvartha.com 18.01.2018) ഫായിസ ക്രീമിന് ദുബൈയില്‍ വിലക്ക്. വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. മെര്‍ക്കുറിയടക്കം മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബൈ നഗരസഭ ഫായിസ ക്രീമിന് വിലക്കേര്‍പെടുത്തിയത്.

നിയമപ്രകാരമുള്ള അനുമതികള്‍ വാങ്ങിയല്ല ക്രീമിന്റെ ഉത്പാദനമെന്നും നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ഫായിസ ക്രീമില്‍ ഹൈഡ്രോക്വിപ്‌നോണ്‍ എന്ന മരുന്ന് ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കാവുന്ന ഈ മരുന്ന് ഫേഷ്യല്‍ ക്രീമായി ഉപയോഗിക്കുന്നത് മാരക രോഗങ്ങള്‍ക്കും മറ്റും കാരണമാകുന്നുവെന്നാണ് പഠനം.

ക്രീം വില്‍ക്കുകയോ ഇതിന്റെ പരസ്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ അറിയിക്കണമെന്നും ദുബൈ നഗരസഭ അധികൃതര്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Don't use this beauty cream, warns Dubai Municipality
< !- START disable copy paste -->