Follow KVARTHA on Google news Follow Us!
ad

സുപ്രീം കോടതിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സ്ഥലമായി കാണരുത്; രാഹുലിന് ഉപദേശവുമായി ബി ജെ പി

സുപ്രീം കോടതിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സ്ഥലമായി കാണരുതെന്ന് കോണ്‍ഗ്രസ് അNew Delhi, News, Politics, Criticism, Supreme Court of India, BJP, Congress, Rahul Gandhi, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 13.01.2018) സുപ്രീം കോടതിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സ്ഥലമായി കാണരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പിയുടെ ഉപദേശം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞദിവസം മറ്റ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തില്‍, ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി.

2014 ല്‍ ആണ് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ സൊറാബ് ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജിയായിരുന്ന ലോയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും രംഗത്തെത്തി. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അടക്കമുള്ളവരെ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

 Don't Politicise: BJP's "Advice" To Rahul Gandhi On Rift In Judiciary, New Delhi, News, Politics, Criticism, Supreme Court of India, BJP, Congress, Rahul Gandhi, Trending, National

കേസില്‍ വിധി പറയാനിരിക്കെയായിരുന്നു ലോയയുടെ മരണം. ഇതിനിടെ ലോയയുടെ സഹോദരി അമിത് ഷായ്ക്ക് അനുകൂലമായി വിധി പറഞ്ഞാല്‍ കോടികള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെയാണ് മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. അതിനിടെയാണ് കഴിഞ്ഞദിവസം രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ ഇപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ നമ്മളാരും തന്നെ അതിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് സ്വയം പരിഹാസ്യമായിക്കൊണ്ടിരിക്കുന്നത് ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതടക്കമുള്ള കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മറ്റ് ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍.ബി.ലോകൂര്‍ എന്നിവരാണ് കഴിഞ്ഞദിവസം കോടതി നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.സുപ്രീംകോടതിയിലെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്.

വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ മിശ്രയ്ക്ക് അയച്ച കത്ത് പുറത്ത് വന്നു. കത്തില്‍, ചീഫ് ജസ്റ്റിസിനെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആശങ്കകളും ജഡ്ജിമാര്‍ പങ്കുവയ്ക്കുന്നുണ്ട്. കേസുകള്‍ വീതിച്ച് നല്‍കുന്നതിലെ ക്രമവിരുദ്ധവും ഏകപക്ഷീയവുമായ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെയായിരുന്നു ജഡ്ജിമാരുടെ പ്രതിഷേധം.

ഈ അവസരത്തിലാണ് സൊറാബ് ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജിയായിരുന്ന ലോയയുടെ മരണം സുപ്രീം കോടതി ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അടക്കമുള്ളവരെ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വതന്ത്രമായൊരു അന്വേഷണം ആവശ്യമാണെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ജനാധിപത്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവങ്ങളാണ് സുപ്രീം കോടതിയില്‍ നടന്നത് എന്നതില്‍ സംശയമില്ല. ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തിയ സംഭവങ്ങളും മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത കത്തുകളും അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണ് നടന്നതെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Don't Politicise: BJP's "Advice" To Rahul Gandhi On Rift In Judiciary, New Delhi, News, Politics, Criticism, Supreme Court of India, BJP, Congress, Rahul Gandhi, Trending, National.