Follow KVARTHA on Google news Follow Us!
ad

അടുക്കളയില്‍ സ്ലാബിന് മുകളിലിരിക്കുകയായിരുന്ന ഒന്‍പതാംക്ലാസുകാരനായ മകനെ പിറകിലൂടെ എത്തി ഷോള്‍ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി; പിന്നീട് വെട്ടിനുറുക്കി പറമ്പിലേക്ക് കൊണ്ടുപോയി കത്തിച്ചു, കുണ്ടറയില്‍ വീട്ടമ്മ നടത്തിയ ക്രൂരമായ കൊലപാതകം പോലീസിനേയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ മാതാവ് വെട്ടിക്കൊലപ്പെടുത്തിയശേഷം വെട്ടിമുറിച്ച്Kollam, Crime, Criminal Case, Police, Probe, Burnt, Mother, News, Kerala,
കുണ്ടറ: (www.kvartha.com 18.01.2018) ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ മാതാവ് വെട്ടിക്കൊലപ്പെടുത്തിയശേഷം വെട്ടിമുറിച്ച് കത്തിച്ചു. കൊല്ലത്ത് രണ്ടുദിവസം മുമ്പ് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പുതിയ വഴിത്തിരിവ്. കൊലപാതകം ആസൂത്രിതമല്ലെന്നും കൊല നടത്തിയത് മാതാവ് തന്നെയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊലയ്ക്ക് ശേഷം രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് മൃതദേഹം കത്തിച്ചത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു. അതേസമയം, വസ്തു തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്ന മാതാവിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Disfigured body of missing boy found in Kollam, mother in custody, Kollam, Crime, Criminal Case, Police, Probe, Burnt, Mother, News, Kerala.

നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബി (14) ന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ബുധനാഴ്ച രാത്രി ഏറെ വൈകി വിട്ടയച്ചു.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ ജയമോള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു.

ഏറെ വൈകിയിട്ടും മകന്‍ തിരിച്ചെത്തിയില്ലെന്നറിഞ്ഞ ജോബ് ഉടന്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ചൊവ്വാഴ്ച രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുപിന്നാലെ ബുധനാഴ്ച കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തുകയും ജയമോളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ പരസ്പരവിരുദ്ധമായ മൊഴിയായിരുന്നു ഇവര്‍ നല്‍കിയത്. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നീട് വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

പരിശോധനയില്‍ വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യില്‍ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് പോയി തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ മകന്‍ ജിത്തുജോബിനെ അടുക്കളയില്‍വച്ച് അരുംകൊല നടത്തിയത് താന്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് ജയമോള്‍ പറഞ്ഞത്. മകനെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത്രയുംനാള്‍ പോറ്റി വളര്‍ത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്ന ജയയുടെ മൊഴി പോലീസ് ആദ്യം വിശ്വാസത്തിലെടുത്തില്ല.

എന്നാല്‍ അടുക്കളയില്‍ സ്‌ളാബിന് മുകളില്‍ ഇരിക്കുകയായിരുന്ന ജിത്തു കഴുത്തില്‍ ഷാള്‍ മുറുകിയപ്പോള്‍ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാന്‍ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ജയമോള്‍ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. പര സഹായം ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യുമ്പോള്‍ ജയമോള്‍ക്ക് ഭാവവ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികളാണ് നല്‍കുന്നത്.

ജയമോളുമായി അടുപ്പമുണ്ടായിരുന്ന അധ്യാപകനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പിന്നീട് ഇയാള്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് കരുതി വെറുതെ വിടുകയായിരുന്നു. ബി എസ് സി വിദ്യാര്‍ത്ഥിനിയായ ടീനയാണ് ജിത്തുവിന്റെ സഹോദരി. ജയമോളുടെ സഹോദരന്റെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് പിതാവ് ജോബ് ജി. ജോണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Disfigured body of missing boy found in Kollam, mother in custody, Kollam, Crime, Criminal Case, Police, Probe, Burnt, Mother, News, Kerala.