Follow KVARTHA on Google news Follow Us!
ad

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് എതിര്‍പ്പു പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം; സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ആരോപണം

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് എതിര്‍പ്പു പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന New Delhi, News, Justice, Supreme Court of India, Press meet, Criticism, Allegation, National,
ന്യൂഡല്‍ഹി: (www.kvartha.com 12.01.2018) ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് എതിര്‍പ്പു പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.

ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംക്ഷയിലാഴ്ത്തിയാണ് സുപ്രീംകോടതിയില്‍ അസാധാരണവും നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു കോടതികള്‍ നിര്‍ത്തിവച്ചാണ് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

Democracy will not survive without free judiciary: top SC judges to media, New Delhi, News, Justice, Supreme Court of India, Press meet, Criticism, Allegation, National

വാര്‍ത്താ സമ്മേളനത്തില്‍നിന്ന്;

*ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനം വിളിച്ചത്.

*സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തില്ല. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചെലമേശ്വര്‍ പറഞ്ഞു.

*ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

*എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്.

*കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Democracy will not survive without free judiciary: top SC judges to media, New Delhi, News, Justice, Supreme Court of India, Press meet, Criticism, Allegation, National.