Follow KVARTHA on Google news Follow Us!
ad

യുപിയില്‍ ഏറ്റുമുട്ടലില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

മധുര: (www.kvartha.com 18.01.2018) യുപിയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. പോലീസും മോഷണക്കേസിലെ പ്രതിയും തമ്മിലാണ് വെടിവെNational, UP, Encounter
മധുര: (www.kvartha.com 18.01.2018) യുപിയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. പോലീസും മോഷണക്കേസിലെ പ്രതിയും തമ്മിലാണ് വെടിവെപ്പുണ്ടായത്. മാധവ് എന്ന കുട്ടിയാണ് മരിച്ചത്. നഴ്‌സറി വിദ്യാര്‍ത്ഥിയാണ്.

കവര്‍ച്ചാകേസിലെ പ്രതി മോഹന്‍പുരയിലെ പാടത്ത് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ റിപോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പ്രതിയോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്.

National, UP, Encounter

ഇതോടെ പോലീസും പ്രതിയും പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടല്‍ കനത്തതോടെ പോലീസും പ്രതിയും സ്ഥലം വിട്ടു. ഇതിനിടയില്‍ മാധവിന് വെടിയേറ്റതെ എപ്പോഴാണെന്ന് വ്യക്തമല്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി മാധവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. മാധവിന്റെ കുടുംബത്തിന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് 5 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: During the exchange of fire, Madhav, who was playing in the vicinity, was hit.

Keywords: National, UP, Encounter