Follow KVARTHA on Google news Follow Us!
ad

പശുവിനെ ഒഴിവാക്കണമെന്ന് സലിംകുമാറിനോട് സെന്‍സര്‍ബോര്‍ഡ്; പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്ന ഭയമെന്ന് താരം

മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം Malayalam, Cinema, News, Entertainment, Salim Kumar, Actor, Released, Kerala,
(www.kvartha.com 12.01.2018) മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. ചിത്രത്തിലുണ്ടായിരുന്ന പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. അതേസമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രികവച്ചതെന്ന് സലിംകുമാര്‍ പറയുന്നു.

Censor board decision on Salim Kumar movie, Malayalam, Cinema, News, Entertainment, Salim Kumar, Actor, Released, Kerala

പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് മാത്രം അറിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ പിന്നെ ഇപ്പോള്‍ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കി. ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും സലിംകുമാര്‍ പറയുന്നു.

ഇങ്ങനെ പോകുകയാണെങ്കില്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാം. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ട ഗതികേട് വന്നിരിക്കുന്നത് എന്നും സലിംകുമാര്‍ പറഞ്ഞു.

Keywords: Censor board decision on Salim Kumar movie, Malayalam, Cinema, News, Entertainment, Salim Kumar, Actor, Released, Kerala.