Follow KVARTHA on Google news Follow Us!
ad

കേരള ബ്ലോക്ക്‌ചെയ്ന്‍ അക്കാദമി യാഥാര്‍ഥ്യമാകുന്നു

ഇന്ത്യയിലെ ആദ്യ ബ്ലോക്ക്‌ചെയ്ന്‍ അക്കാദമി കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വിദ്യ ഗവേഷണ Thiruvananthapuram, Kerala, News, India, Information, Institute, Students, Month, Cource, KBA.Blockchain Academy on the Anvil, Website Launch and Expert visit on Wednesday
തിരുവനന്തപുരം: (www.kvartha.com 18.01.2018) ഇന്ത്യയിലെ ആദ്യ ബ്ലോക്ക്‌ചെയ്ന്‍ അക്കാദമി കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വിദ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയുടെ കീഴില്‍ യാഥാര്‍ഥ്യത്തിലേയ്ക്ക് നീങ്ങുന്നു.

കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി (കെബിഎ) സന്ദര്‍ശിക്കാന്‍ രാജ്യാന്തര ബ്ലോക്ക് ചെയ്ന്‍ കണ്‍സല്‍ട്ടിങ് സ്ഥാപനമായ എംഎല്‍ജിയുടെ സ്ഥാപക സിഇഒ മൈക്കേല്‍ ഗോര്‍ദ് 19ന് വെള്ളിയാഴ്ച എത്തും. ടെക്‌നോപാര്‍ക്കിലെ ഐഐഐടിഎംകെയില്‍ രാവിലെ പത്തുമണിക്ക് അക്കാദമി വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഐഐഐടിഎംകെയുടെയും കാനഡ കേന്ദ്രമായ, ബ്ലോക്ക്‌ചെയ്ന്‍ നെറ്റ്‌വര്‍ക്കിന്റെ (ബെന്‍)യും സംയുക്ത സംരംഭമാണ് കെബിഎ. ബ്ലോക്ക്‌ചെയ്ന്‍ സംരംഭങ്ങളുടെ ആഗോള ശൃംഖലയായ ബെന്‍ന്റെ ഉപദേശകസമിതിയില്‍ മൈക്കേല്‍ ഗോര്‍ദും അംഗമാണ്.



ഇന്റര്‍നെറ്റിനുശേഷം സാങ്കേതികരംഗത്തുണ്ടായ ഏറ്റവും വിപ്ലവാത്മക മുന്നേറ്റങ്ങളിലൊന്നായ ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയുടെ സാധ്യതകളെപ്പറ്റി കൂടുതല്‍ അറിവു പകരാന്‍ 'എ ഡേ വിത് മൈക്കേല്‍ ഗോര്‍ദ്' എന്ന പരിപാടിയും കെബിഎ സംഘടിപ്പിക്കുന്നുണ്ട്. 'ബ്ലോക്ക് ചെയ്ന്‍സാധ്യതകളും ഭാവിപ്രതീക്ഷകളും' എന്ന വിഷയത്തില്‍ ഗോര്‍ദ് പ്രഭാഷണവും നടത്തും. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യയില്‍ ഏറെ മുന്നോട്ടുപോയ സ്ഥാപനമാണ് ഐഐഐടിഎംകെ.

ബെന്‍നുമായി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്‌ചെയ്ന്‍ വിദഗ്ധരെയും ഗവേഷകരെയും കെബിഎയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും പൊതുജനങ്ങള്‍ക്ക് ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കഴിയുമെന്നും ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ.സജി ഗോപിനാഥ് പറഞ്ഞു.

ഭാവിയില്‍ ഒട്ടേറെ ബിസിനസുകള്‍ക്ക് ബ്ലോക്ക്‌ചെയ്ന്‍ സൊല്യൂഷന്‍ നിര്‍വഹിക്കാന്‍ കെബിഎയ്ക്കു കഴിയുമെന്ന് അക്കാദമിയുടെ മേല്‍നോട്ട ചുമതലയുള്ള ഐഐഐടിഎംകെ അസോഷ്യേറ്റ് പ്രഫസര്‍ ഡോ. എസ്. അഷറഫ് പറഞ്ഞു. ഐഐഐടിഎംകെയ്ക്ക് മികച്ച അക്കാദമിക് വലയമുണ്ട്. കൂടാതെ ബെന്‍നുമായുള്ള സഹകരണം, ബ്ലോക്ക്‌ചെയ്ന്‍ രാജ്യാന്തര ശൃംഖലാ ബന്ധം, ശേഷി വികസനം, സംരംഭകത്വം, കണ്‍സല്‍ട്ടന്‍സി എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാകും.

ആഗോള ഐടി സ്ഥാപനങ്ങളായ ഐബിഎമ്മും ഇന്റലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ നിലവില്‍ കെബിഎയ്ക്കു ലഭ്യമാണ്. ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ തല്‍പരരായ ഐബിഎം, യുഎസ്ടി എന്നീ കമ്പനികളുമായി പങ്കാളിത്തത്തിനും ശ്രമമുണ്ടെന്നും ഡോ. അഷറഫ് അറിയിച്ചു.

പ്രാരംഭദശയിലുള്ള സാങ്കേതികവിദ്യയായതിനാല്‍ ഇത് പ്രയോഗക്ഷമമാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും വ്യക്തികളുമായും കണക്ടിവിറ്റിയും ആഗോളശൃംഖലയും രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. അഷറഫ് വ്യക്തമാക്കി. കെബിഎയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആഗോള ഉപദേശക സമിതിയുമുണ്ടാകും. ഐഐഐടിഎംകെ ചെയര്‍മാന്‍ ഡോ.

മാധവന്‍ നമ്പ്യാര്‍ ഉപദേശകസമിതിയുടെയും ചെയര്‍മാന്‍ ആയിരിക്കും. സമിതി അംഗങ്ങളാകാന്‍ പതിനഞ്ചോളം വിദഗ്ധരെ സമീപിച്ചിട്ടുണ്ടെന്നും ഡോ. അഷറഫ് അറിയിച്ചു. ബ്ലോക്ക്‌ചെയ്ന്‍ പരിശീലന കോഴ്‌സുകള്‍ നടത്തുന്നതിനും കണ്‍സല്‍ട്ടന്‍സിക്കുമായി കെബിഎ, ബെന്‍നെയാണ് ആശ്രയിക്കുക. വിദ്യാര്‍ഥികള്‍ക്കായി ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ മൂന്നുമാസ കോഴ്‌സ് ആണ് തുടക്കത്തില്‍ കെബിഎ ലക്ഷ്യമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, India, Information, Institute, Students, Month, Cource, KBA.Blockchain Academy on the Anvil,  Website Launch and Expert visit on Wednesday
< !- START disable copy paste -->