Follow KVARTHA on Google news Follow Us!
ad

എന്നെയൊന്നു പീഡിപ്പിക്കൂ എന്നു പറഞ്ഞു ക്ഷണിക്കുന്ന വീട്ടമ്മമാരെ കാത്തിരിക്കയാണോ?

എന്നെയൊന്നു പീഡിപ്പിക്കൂ എന്ന് ഭര്‍ത്താവിനോട് പറയുന്ന വീട്ടമ്മമാര്‍; ഇടക്കൊക്കെ ഒന്നു പീഡിപ്പിച്ചില്ലെങ്കില്‍ പിന്നെന്തു Torture, Study, Husband, House Wife, Mumbai, Malayalees, Article, Kerala,
എന്നെയൊന്നു പീഡിപ്പിക്കൂ എന്ന് ഭര്‍ത്താവിനോട് പറയുന്ന വീട്ടമ്മമാര്‍; ഇടക്കൊക്കെ ഒന്നു പീഡിപ്പിച്ചില്ലെങ്കില്‍ പിന്നെന്തു ജീവിതമെന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാര്‍..

- ബിന്ദു പ്രദീപ് .

എന്നെയൊന്നു പീഡിപ്പിക്കൂ എന്ന് ഭര്‍ത്താവിനോട് പറയുന്ന വീട്ടമ്മമാര്‍; ഇടക്കൊക്കെ ഒന്നു പീഡിപ്പിച്ചില്ലെങ്കില്‍ പിന്നെന്തു ജീവിതമെന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാര്‍.... സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പൊതുസമൂഹത്തെക്കുറിച്ച് ഇങ്ങനെ പറയാനാണ് എനിക്കിഷ്ടം.

ഗാര്‍ഹികപീഡനങ്ങളെക്കുറിച്ച് മുംബൈ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് നടത്തിയ പഠനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇക്കാര്യം അറിയാത്തവര്‍ക്കുവേണ്ടി ഒന്നുകൂടി പറയുന്നു.


കേരളത്തിലെ 69 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനങ്ങളെ അനുകൂലിക്കുന്നു എന്നാണ് സര്‍വേഫലം. സര്‍വേ നടത്തിയവര്‍ക്ക് തെറ്റുപറ്റി എന്നുപറയാന്‍ വരട്ടെ. റിസര്‍ച്ച് മെത്തഡോളജി എന്നത് കുറ്റമറ്റ ഒരു പഠനശാഖയാണ് ഇക്കാലത്ത്. കൗതുകകരവും ഞെട്ടിപ്പിക്കുന്നതുമായ ചില കണക്കുകള്‍ കൂടി പറയാം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭാര്യമാരെ മര്‍ദിക്കുന്നതിനെ അംഗീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. കേരളത്തില്‍ സ്ഥിതി ഇതാണെങ്കില്‍ അവികസിതരെന്ന് നമ്മള്‍ പറയുന്ന മറ്റുചില സംസ്ഥാനങ്ങളില്‍ സ്ഥിതി മറ്റൊന്നാണ്. സിക്കിമില്‍ എട്ടുശതമാനവും, ഹിമാചല്‍ പ്രദേശില്‍ 19 ശതമാനവും ഗോവയില്‍ 21 ശതമാനവും സ്ത്രീകള്‍ മാത്രമാണ് പീഡനപരമ്പരകള്‍ക്ക് പിന്തുണ നല്‍കുന്നത്. ഇനി ഒരല്പം വിശകലനമാകാം.

100 ല്‍ 69 പേരും പീഡിപ്പിക്കൂ എന്നുപറയുന്നു. 52 ശതമാനം പേര്‍ പീഡിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വം ,സ്ത്രീവിമോചനം എന്നീ വാക്കുകള്‍ക്ക് എന്താണ് പ്രസക്തി?

സ്ത്രീശാക്തീകരണത്തിനല്ല പകരം ഈ അടിമത്ത മനോഭാവത്തിനെതിരെയുളള ബോധവല്‍ക്കരണത്തിനാണ് ഇനി മുന്‍തൂക്കം നല്‍കേണ്ടത്.

അല്ലെങ്കില്‍ വനിതകള്‍ക്കുവേണ്ടി എത്ര ഉച്ചത്തില്‍ നിലവിളിച്ചിട്ടും കാര്യമില്ല. മാറ്റം വരേണ്ടത് മനോഭാവത്തിലാണ്. സ്ത്രീകളുടെ മനോഭാവത്തില്‍..

ഇവിടെ അവസാനിപ്പിക്കുന്നത് ശരിയല്ല. ചിലതുകൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണമാകൂ.

എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു ?സ്ത്രീശാക്തീകരണം എന്ന വാക്കിനെ സാമൂഹിക സാമ്പത്തിക മേഖലകളിലെ പുരോഗതി എന്നു വിവക്ഷിക്കാം. ഈ അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ ചില മേഖലകളില്‍ സ്ത്രീയുടെ ഉയര്‍ച്ച സാധ്യമായിട്ടുണ്ട്. ഉദാഹരണം കുടുംബശ്രീ എന്ന വലിയ വിപ്ലവം തന്നെ. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു സര്‍വേഫലം പുറത്തുവന്നു എന്നതാണ് പ്രസക്തമായ ചോദ്യം.

ഉത്തരം ലളിതമാണ്.

ഇതര മേഖലകളില്‍ എത്രമുന്നോട്ടുകുതിച്ചാലും മനോഭാവത്തിന്റെ കാര്യത്തില്‍ മലയാളി വീട്ടമ്മമാര്‍ അറുപഴഞ്ചനാണ്.

അടിമത്തം പേറുന്ന ഈ മനോഭാവം മാറ്റിയെടുക്കാന്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് സ്ത്രീ ബോധവതി ആകണം. പുരുഷകേന്ദ്രീകൃത സമൂഹം ഇത് അറിഞ്ഞുപ്രവര്‍ത്തിക്കും എന്നു കരുതുക വയ്യ. ഭരണയന്ത്രം തന്നെ സ്‌കൂള്‍തലം മുതല്‍ ഈ ബോധവല്‍ക്കരണം പ്രാവര്‍ത്തികമാക്കിയേ മതിയാകൂ. ഇല്ലെങ്കില്‍ ഇനി ഒരു പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ കേരളത്തിലെ എല്ലാ വീട്ടമ്മമാരും പറഞ്ഞേക്കും,

തല്ലിക്കോളൂ... ഞങ്ങളെ നന്നായി തല്ലി ചതച്ചോളൂ എന്ന്...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Torture,  Study, Husband, House Wife, Mumbai, Malayalees, Article, Kerala.