Follow KVARTHA on Google news Follow Us!
ad

കര്‍ണാടക ഹാസനില്‍ കെ എസ് ആര്‍ ടി സി ബസ് റോഡരികിലെ തടാകത്തില്‍ മറിഞ്ഞ് 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക ഹാസനില്‍ കെ എസ് ആര്‍ ടി സി ബസ് റോഡരികിലെ തടാകത്തില്‍ മറിഞ്ഞ് എട്ടു Karnataka, News, Accident, Injured, hospital, Treatment, Bangalore, Mangalore, Dead, Obituary, National,
ഹാസന്‍: (www.kvartha.com 13.01.2018) കര്‍ണാടക ഹാസനില്‍ കെ എസ് ആര്‍ ടി സി ബസ് റോഡരികിലെ തടാകത്തില്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു - മംഗളൂരു ദേശീയപാത 75ല്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.

ബംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്കു വരികയായിരുന്ന കര്‍ണാടക കെഎസ്ആര്‍ടിസിയുടെ ഐരാവത് വോള്‍വോ ബസാണു മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് സാരമായി പരിക്കേറ്റു.

Karnataka: 7 killed after KSRTC bus falls into pond in Hassan, Karnataka, News, Accident, Injured, Hospital, Treatment, Bangalore, Mangalore, Dead, Obituary, National

ഹാസന് സമീപം ശാന്തിഗരെയില്‍ എത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ടു റോഡരികിലെ തടാകത്തിലേക്ക മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടസമയത്ത് 43 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka: 7 killed after KSRTC bus falls into pond in Hassan, Karnataka, News, Accident, Injured, Hospital, Treatment, Bangalore, Mangalore, Dead, Obituary, National.