» » » » » » » » » » » » മംഗളൂരുവില്‍ കൊല്ലപ്പെട്ടത് പിങ്കി നവാസിന്റെ കൂട്ടാളി; അക്രമികള്‍ വെട്ടിയത് മകനൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ, കൊല്ലപ്പെട്ടയാള്‍ 3 കൊലക്കേസിലും, ഒരു ബ്ലാക്ക് മെയില്‍ കേസിലും പ്രതിയെന്ന് പോലീസ്

മംഗളൂരു: (www.kvartha.com 13.01.2018) മംഗളൂരുവില്‍ കൊല്ലപ്പെട്ടത് പിങ്കി നവാസിന്റെ കൂട്ടാളി. അക്രമികള്‍ വെട്ടിയത് മകനൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ. കൊല്ലപ്പെട്ടയാള്‍ മൂന്നു കൊലക്കേസിലും, ഒരു ബ്ലാക്ക് മെയില്‍ കേസിലും പ്രതിയെന്ന് പോലീസ്. ഗ്യാംഗ് വാറിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ഉള്ളാള്‍ മേഖലയിലെ ഗ്യാംഗ് ലീഡറായ ഇല്യാസ്(32) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ കട്ടിപ്പാടിയിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗ സംഘം വാതിലില്‍ മുട്ടുകയായിരുന്നു. തുടര്‍ന്ന് ഭാര്യാമാതാവ് വാതില്‍ തുറന്നപ്പോള്‍ അകത്തുകടന്ന രണ്ടംഗസംഘ അക്രമികള്‍ മകനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഇല്യാസിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലായിരുന്നു വെട്ടേറ്റത്. അക്രമികള്‍ പിന്നീട് സ്ഥലംവിട്ടു.

Ullal notorious Target Group member Ilyas killed in broad daylight, Mangalore, Murder, Crime, Criminal Case, Police, Dead Body, Hospital, Treatment, Blackmailing

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇല്യാസിനെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇല്യാസിന്റെ എതിര്‍ ഗ്യാംഗില്‍ പെട്ടവരാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊലക്കേസിലെ പ്രതി പിങ്കി നവാസിന്റെ കൂട്ടാളിയാണ് ഇല്യാസ്. നേരത്തെ ഡോക്ടര്‍ക്കൊപ്പം പെണ്‍കുട്ടിയെ നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക മെയിലിംഗ് നടത്തിയ കേസിലും ഇല്യാസ് പ്രതിയാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മന്ത്രി യു ടി ഖാദറെപ്പോലുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ഇല്യയാസിന്റെ ചിത്രങ്ങള്‍ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇല്യാസുമായോ അയാളുടെ ടാര്‍ഗറ്റ് ഗ്രൂപ്പുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് മന്ത്രി അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ullal notorious Target Group member Ilyas killed in broad daylight, Mangalore, Murder, Crime, Criminal Case, Police, Dead Body, Hospital, Treatment, Blackmailing.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal