» » » » » » » » » » » » മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 3 മരണം; മലയാളികളടക്കം 4 പേരെ കാണാതായി

മുംബൈ: (www.kvartha.com 13.01.2018) മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. മലയാളികളടക്കം നാലുപേരെ കാണാതായി. ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്ന് വീണത്. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ.ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ഇവരും രണ്ടു പൈലറ്റുമാരുമടക്കം ഏഴ് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ഒ.എന്‍.ജി.സിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ജോസ്. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോപ്ടറില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.

Chopper With 7 On Board Goes Missing Off Mumbai Coast, Mumbai, News, Ernakulam, Missing, Pilot, Message, Malayalees, Helicopter Collision, Obituary, National

ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. 10.20ന് മുംബൈ ജൂഹുവില്‍ നിന്ന് പറന്നുയര്‍ന്ന കോപ്ടര്‍, 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. രാവിലെ 10.30നാണ് കോപ്ടറില്‍ നിന്നുള്ള അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചത്. അഞ്ചു മിനിട്ടിന് ശേഷം കോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.

എണ്ണ പര്യവേക്ഷണം നടത്തുന്ന മുംബൈ ഹൈ നോര്‍ത്ത് ഫീല്‍ഡില്‍ 11 മണിക്ക് കോപ്ടര്‍ ഇറങ്ങേണ്ടതായിരുന്നു. തുടര്‍ന്ന് തീരസംരക്ഷണ സേനയും നേവിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴുവര്‍ഷം പഴക്കമുള്ള പവന്‍ഹാന്‍സ് വിഭാഗത്തില്‍പെട്ട വി.ടി.പി.ഡബ്ലിയു. എ എ.എസ് 365 എന്‍3 കോപ്ടറാണ് അപകടത്തില്‍പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chopper With 7 On Board Goes Missing Off Mumbai Coast, Mumbai, News, Ernakulam, Missing, Pilot, Message, Malayalees, Helicopter Collision, Obituary, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal