Follow KVARTHA on Google news Follow Us!
ad

പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് ചെറുക്കനും കുടുംബവും പിന്മാറി; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗര്‍ഭിണിയായ 17കാരി

പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് ചെറുക്കനും കുടുംബവും പിന്മാറിയതിനെ തുടര്‍ന്ന്, Kolkata, India, News, National, Molestation, Women, Suicide, Pregnant Woman, Mother, Police station.
കൊല്‍ക്കത്ത: (www.kvartha.com 14.01.2018) പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് ചെറുക്കനും കുടുംബവും പിന്മാറിയതിനെ തുടര്‍ന്ന്, ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗര്‍ഭിണിയായ 17കാരി അധികൃതര്‍ക്ക് മുന്നില്‍. പീഡനത്തിനിരയായി ഗര്‍ഭിണിയായ പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരുടെ മുന്നിലെത്തിയത്.

സമീപ പ്രദേശത്തുള്ള യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഗര്‍ഭിണിയായപ്പോള്‍ യുവാവും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാതി പരിഹാര സെല്ലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പ് കിട്ടിയതെന്ന് സുതാഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജലേശ്വര്‍ തിവാരി അറിയിച്ചു.

Kolkata, India, News, National, Molestation, Women, Suicide, Pregnant Woman,  Mother,  Police  station.17-year-old molestation victim becomes pregnant, pleads authorities for permission to kill herself .

അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്കരമാണെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടയുമായുള്ള വിവാഹത്തിന് ആദ്യം യുവാവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയെയും കുടുംബത്തേയും സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kolkata, India, News, National, Molestation, Women, Suicide, Pregnant Woman,  Mother,  Police  station.17-year-old molestation victim becomes pregnant, pleads authorities for permission to kill herself .
< !- START disable copy paste -->