Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്ക് പ്രണയത്തിലൂടെ പീഡനം: യുവാവ് പിടിയില്‍

തിരുവല്ലയില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ 22 കാരിയെ Kerala, News, Molestation, Facebook, Love, Youth, Arrested, Police, Complaint, Remanded, Court, Pathanamthitta,Youth arrested for molestation.
തിരുവല്ല: (www.kvartha.com 16.12.2017) തിരുവല്ലയില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ 22 കാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.

Kerala, News, Molestation, Facebook, Love, Youth, Arrested, Police, Complaint, Remanded, Court, Pathanamthitta, Youth arrested for molestation.

പാപ്പിനിശേരി പടപ്പവിളപ്പില്‍ വീട്ടില്‍ റിനോജാ (28) ണ് പിടിയിലായത്. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞദിവസമാണ് യുവതി തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇവിടേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ ബി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Molestation, Facebook, Love, Youth, Arrested, Police, Complaint, Remanded, Court, Pathanamthitta,Youth arrested for molestation.