Follow KVARTHA on Google news Follow Us!
ad

പ്രസവാവധി കഴിഞ്ഞ യുവതിയെ സ്ഥലം മാറ്റി; വനിതാ കമ്മീഷന്‍ ഇടപെട്ടു

പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ 15 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റിയNews, Thiruvananthapuram, Kerala, KSEB, Women commission,
തിരുവനന്തപുരം:(www.kvartha.com 07/12/2017) പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ 15 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ വനിതാ കമ്മീഷന്‍.

കായംകുളം കെ.എസ്.ഇ.ബി ഓഫീസില്‍നിന്ന് പ്രസവാവധിക്കു പോയ സീനിയര്‍ അസിസ്റ്റന്റിനെയാണ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഹരിപ്പാട് ഓഫീസില്‍ നിയമിച്ചത്. ഇതിനെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ വനിത കമ്മീഷന്‍ ഇടപെടുകയായിരുന്നു.

News, Thiruvananthapuram, Kerala, KSEB, Women commission, Women commission intervention helps woman get maternity leave pay

കമ്മീഷനംഗം ഷാഹിദാ കമാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യുവതിക്ക് കായംകുളത്ത് തന്നെ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്റെ ഉത്തരവ് കെ.എസ്.ഇ.ബി നടപ്പിലാക്കിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, KSEB, Women commission, Women commission intervention helps woman get maternity leave pay