» » » » » അമ്മയേയും മകളേയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നതെന്ന് നിഗമനം; മുഖ്യപ്രതി മകന്‍?

ഗ്രേറ്റര്‍ നോയിഡ: (www.kvartha.com 07-12-2017) അമ്മയേയും മകളേയും  വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയിലെ അപാര്‍ട്ട്‌മെന്റിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചാണ് ഇരുവരേയും കൊന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇത് കൂടാതെ മൂര്‍ച്ചയേറിയ ആയുധവും പ്രതി ഉപയോഗിച്ചിട്ടുണ്ട്. 15കാരനായ മകനായിരിക്കും കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.

National, Noida, Murder, Mother, daughter

അപാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി കുളിമുറിയുടെ ജനല്‍ വഴിയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.

6 പേരാണ് അപാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിനായി അഹമ്മദാബാദിലും ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉത്തരാഖണ്ഡിലും പോയ സമയത്താണ് കൊലപാതകങ്ങള്‍ നടന്നത്.

സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The cops have accessed CCTV footage to extract any clue that would help in the investigation. The son of the woman is the prime suspect in the case.

Keywords: National, Noida, Murder, Mother, daughter

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal