Follow KVARTHA on Google news Follow Us!
ad

അബുദാബിയിൽ തിരിച്ചറിയൽ രേഖ ചോദിച്ച പോലീസ് ഉദ്യോഗസ്ഥനെ 24 കാരി ചെയ്തത്

തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാരനെ An African woman has been charged in a Dubai court with physically assaulting a police officer
അബുദാബി: (www.kvartha.com 12.12.2017) തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാരനെ 24 കാരി കടിച്ച് പരിക്കേൽപിച്ചു. ഉഗാണ്ട സ്വദേശിനിയായ യുവതിയാണ് ജോലിയിലുണ്ടായിരുന്ന പോലീസുകാരന്റെ വലത് കൈക്ക് കടിച്ചത്. നായിഫ് പ്രദേശത്ത് ഒക്ടോബർ 24 നാണ് സംഭവം. തുടർന്ന് പോലീസിന്റെ പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്തു.

വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാർ നായിഫ് പ്രദേശത്ത് വെച്ച് യുവതിയെ തടയുകയും പരിശോധനയുടെ ഭാഗമായി തിരിച്ചറിയൽ രേഖ ചോദിക്കുകയുമായിരുന്നു. എന്നാൽ യുവതി തന്റെ കണങ്കൈക്ക് കടിച്ചെന്നും ഇത് കാരണം
ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


അതേസമയം അവർ പോലീസുകാരാണെന്ന് മനാസ്സിലായില്ലെന്ന് യുവതി കോടതിയിൽ പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് കരുതിയത് കൊണ്ടാണ് അവരെ ഉപദ്രവിച്ചതെന്നും യുവതി വ്യക്തമാക്കി.

ഇവർ അനധികൃതമായി രാജ്യത്ത് കഴിയുകയാണെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. കേസ് ജനുവരി 30 ന് വീണ്ടും പരിഗണിക്കും.

Summary: An African woman has been charged in a Dubai court with physically assaulting a police officer who stopped her to check her ID. The Court of First Instance heard the 24-year-old Ugandan woman, who is staying illegally in the country.