Follow KVARTHA on Google news Follow Us!
ad

കുടുംബമായി; വിരാട് കോഹ്ലിയുടെ ശമ്പളം 5 കോടിയില്‍ നിന്ന് 10 കോടിയിലേയ്ക്ക്?

ന്യൂഡല്‍ഹി: (www.kvartha.com 15-12-2017) ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് റിപോര്‍ട്ട്. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റിBCCI, Virat Kohli, Salary Hike, BCCI salaries, Cricket, India, Indian cricketers salaries, Indian cricket, Ranji Trophy
ന്യൂഡല്‍ഹി: (www.kvartha.com 15-12-2017) ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് റിപോര്‍ട്ട്. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്. ശമ്പള വര്‍ദ്ധനവ് ഇനത്തില്‍ ബിസിസിഐ 200 കോടി രൂപ ചിലവഴിക്കേണ്ടതായി വരുമെന്നാണ് സൂചന.

BCCI, Virat Kohli, Salary Hike, BCCI salaries, Cricket, India, Indian cricketers salaries, Indian cricket, Ranji Trophy

ബിസിസിഐയുടെ ജനറല്‍ ബോഡി യോഗം കമ്മിറ്റി ശുപാര്‍ശ സ്വീകരിച്ചാല്‍ ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ആകെ ശമ്പളം 180 കോടിയില്‍ നിന്നും 380 കോടി രൂപയാകും. ജൂനിയര്‍ സീനിയര്‍ താരങ്ങളും ശമ്പള വര്‍ദ്ധനവിന്റെ പരിധിയില്‍ വരും.

ബിസിസിഐയുടെ വാര്‍ഷീക വരുമാനത്തിന്റെ 26 ശതമാനമാണ് താരങ്ങള്‍ക്കുള്ള ശമ്പളമായി വീതിച്ച് നല്‍കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനവും വനിത, ജൂനിയര്‍ താരങ്ങള്‍ക്ക് 2.4 ശതമാനവുമാണിത്.

കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കിയാല്‍ നിലവില്‍ 5.51 കോടി രൂപ ശമ്പളമായി ലഭിക്കുന്ന വിരാട് കോഹ്ലിക്ക് 10 കോടി രൂപയായിരിക്കും ലഭിക്കുക. രഞ്ജി ട്രോഫി ടീമിലെ മുതിര്‍ന്ന താരത്തിന് 12 മുതല്‍ 15 ലക്ഷം വരെ രൂപയാണ് ശമ്പളമായി നിലവില്‍ ലഭിക്കുന്നത്. ഇത് 30 ലക്ഷമായി മാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: But if CoA's proposal is ratified, a top player like Virat Kohli will earn in excess of Rs. 10 crore compared to the Rs 5.51 crore he did from 46 matches in 2017. In the domestic circuit, a senior Ranji Trophy player's emoluments are likely to go up to Rs 30 lakh from Rs. 12 to 15 lakh currently.

Keywords: BCCI, Virat Kohli, Salary Hike, BCCI salaries, Cricket, India, Indian cricketers salaries, Indian cricket, Ranji Trophy