» » » » » » » » » » » » » കോലി- അനുഷ്ക വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക 13.54 ലക്ഷം രൂപ, 800 വർഷം പഴക്കമുള്ള ഗ്രാമത്തെ വില്ലയാക്കി മാറ്റിയ ബോര്‍ഗോ ഫിനോന്‍ഷിറ്റോയുടെ ചിത്രങ്ങളും വീഡിയോയും കാണാം

സിയന്ന (ഇറ്റലി ): (www.kvartha.com 14.12.2017) കോലിയും അനുഷ്ക്കയും വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക 13.54 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. ഒരാഴ്ചക്കായി വില്ല വാടക മാത്രം 94 ലക്ഷം രൂപ ചിലവായെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.800 വർഷം പഴക്കമുള്ള ഇറ്റലിയിലെ ഗ്രാമത്തെ പുതിയ രീതിയിൽ മാറ്റിയാണ് വില്ലയാക്കി മാറ്റിയത്. ബോര്‍ഗോ ഫിനോന്‍ഷിറ്റോ ലോകത്തെ രണ്ടാമത്തെ ഏറ്റവും വിലയേറിയ ആഡംബര റിസോര്‍ട്ടാണ്. ഒരു പഴയ ഗ്രാമത്തെ മാറ്റിയെടുത്താണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്.22 മുറികളുള്ള റിസോർട്ടിൽ 44 പേര്‍ക്ക് താമസിക്കാവുന്നതാണ്. 70 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാളും ഇവിടെ ഉണ്ട്.


60 അടി ആഴത്തിലുള്ള  ഓവൽ ഷേപ്പ് സ്വിമ്മിംഗ് പൂൾ, പൂർണ്ണമായി സജ്ജീകരിച്ച ജിം, സ്പാ, ടെന്നീസ്, ബാസ്ക്കറ്റ്ബോൾ കോർട്ട്, ബോഷേസ് കോടതി, പിയാനോ, ലൈബ്രറി, വൈന്‍ ബാര്‍, കുതിരസവാരി എന്നിവ ഇവിടെ താമസിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ചൈനീസ് - കോണ്ടിനെണ്ടല്‍ രുചി പകരുന്ന വിഭവങ്ങളൊരുക്കാന്‍ വിദഗ്ദ്ധരായ പാചകക്കാരും ഇവിടെയുണ്ട്.2013- 2017 കാലഘട്ടത്തിൽ ഇറ്റലിയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജോണ്‍ ഫിലിപ്സ് 2001 ലാണ് ഇത് വാങ്ങിയത്. തുടർന്ന് എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത്. ബോണ്കൺവെൻറോ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നാല് കിലോമീറ്ററും, വൈൻ തലസ്ഥാനമായ മൊണ്ടൽസിനോയുടെ വടക്ക് ഭാഗത്ത് കൂടെ അൽപ ദൂരവും, സിയന്നയില്‍ നിന്ന് 30 മിനിട്ടും, ഫ്ലോറന്‍സില്‍ നിന്ന് ഒരു മണിക്കൂറും,റോമില്‍ നിന്ന് രണ്ടര മണിക്കൂറും യാത്ര ചെയ്‌താൽ റിസോർട്ടിൽ എത്തും.

2014 ലെ ഒരു ഷൂട്ടിനിടയിലാണ് കോലിയും അനുഷ്‌കയും പരിചയപ്പെടുന്നത്. സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പോസ്റ്റുകൾ ഫോട്ടോകളും കൈമാറി പ്രണയത്തിലാകുകയായിരുന്നു.


Summary: Will they or won't they? Although that seems to be the question of the hour, stories about Virushka's wedding have kept social media abuzz for a couple of days now. As of now, speculations are running rife with reports of Virat and Anushka's Tuscan wedding pouring in

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal