» » » » » » » » » ഹോട്ടലിൽ മുറി ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, യുവാവ് റിസപ്‌ഷനിസ്റ്റിനോട് ചെയ്തത്, വീഡിയോ കാണാം

ബീജിംഗ്: (www.kvartha.com 07.12.2017) ഹോട്ടലിൽ മുറി ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് കുപിതനായ യുവാവ് റിസപ്‌ഷനിസ്റ്റിന് നേർക്ക് ഫയർ എക്സ്റ്റിംഗിഷർ എടുത്ത് പുക അടിച്ചു. ചൈനയിലെ ഷാങ്ക്സി യിലെ ഹോട്ടലിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.

പുക അടിച്ച ശേഷം കുറച്ച് സമയം റിസപ്‌ഷനിസ്റ്റായ യുവതി മേഘം പോലെ വെള്ള നിറത്തിൽ ആവരണം ചെയ്യപ്പെട്ട്  കാണാതെയായി. കുപിതനായ യുവാവിനെ അനുനയിപ്പിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രമവും വീഡിയോയിൽ ദൃശ്യമാണ്.


ഫോൺ ചെയ്ത് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച യുവാവിന് മതിയായ രേഖകൾ നൽകാത്തതിനെ തുടർന്ന്  മുറി നൽകിയിരുന്നില്ല. തുടർന്ന് ഹോട്ടലിലെത്തി യുവതിയുടെ നേർക്ക് ഫയർ എക്സ്റ്റിംഗിഷർ അടിക്കുകയായിരുന്നു.

നേരത്തെ ബൾഗേറിയയിൽ പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന നിയമം ലംഘിച്ച്
കാറിന് മുകളിൽ ചാരി നിന്ന് പുക വലിച്ചവന്റെ നേർക്ക് ജീവനക്കാരൻ ഫയർ എക്സ്റ്റിംഗിഷർ എടുത്ത് പുക അടിച്ചത് വാർത്തയായിരുന്നു.

Summary: A man in China went berserk and sprayed a hand-held fire extinguisher at a hotel receptionist for denying him a room in the hotel.The video captured on the hotel CCTV shows the man barging into the hotel premises and spraying the fire extinguisher on the woman, covering her in a dense cloud of foam

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal