Follow KVARTHA on Google news Follow Us!
ad

ഈ രണ്ട് എ ടി എം കേന്ദ്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ട്; സൂക്ഷിക്കുക

കാൽക്കാജിയിലുള്ള രണ്ട് എ ടി എം കേന്ദ്രങ്ങൾ Two ATMs at Kalkaji were hacked into and Rs 3 lakh was stolen in a matter of minutes
ന്യൂഡൽഹി: (www.kvartha.com 14.12.2017) ഡൽഹിയിലെ കാൽക്കാജിയിലുള്ള രണ്ട് എ ടി എം കേന്ദ്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ മൂന്ന് ലക്ഷം രൂപയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.

നേരത്തെ എ ടി എം ഉപയോഗിച്ചവരുടെ വിവരങ്ങൾ ഹാക്കേഴ്‌സ് സേവ് ചെയ്ത ശേഷം പണം പിൻവലിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അങ്ങനെ സേവ് ചെയ്യുന്ന വിവരങ്ങൾ പുതിയ കാർഡിലേക്ക് മാറ്റിയ ശേഷം രാജ്യത്തെ വിവിധ എ ടി എമ്മിൽ നിന്നും പിൻവലിക്കുകയാണ്.

എന്നാൽ കൂടുതൽ പരാതിക്കാർ വരുന്നതോടെ പണം നഷ്ട്ടപ്പെട്ടതിന്റെ കണക്ക് ഇനിയും കൂടുമെന്ന് പോലീസ് പറഞ്ഞു. കാൽക്കാജിയിലെ ജെ ഒന്ന് ബ്ലോക്കിലെ ആക്സിസ് ബാങ്ക് എ ടി എം ഉപയോഗിച്ചിരുന്ന സതീഷ് കങ്കറിന് 50,000 രൂപ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മറ്റൊന്ന് ഇൻഡസ് ഇന്ദ് ബാങ്കിലെ എ ടി എം ആണ്. 15 മിനുട്ടിനുള്ളിലാണ് പണമെല്ലാം നഷ്ടപ്പെട്ടത്.


മുംബൈയിലെ അന്ധേരിയിലുള്ള എ ടി എമ്മിൽ നിന്നും ഓരോ മൂന്ന് മിനുട്ടിനുളിൽ 10,000 രൂപ വെച്ച് പിൻവലിക്കുന്നുണ്ടെന്നും അത്തരത്തിൽ ഒരു ലക്ഷം വരെ നഷ്ടമായെന്നും എറിക് ജോർജ് പറഞ്ഞു.

Summary: Two ATMs at Kalkaji were hacked into and Rs 3 lakh was stolen in a matter of minutes. The theft came to light when a few customers who had used the machine earlier got messages from their banks that money had been withdrawn from their accounts in Mumbai