Follow KVARTHA on Google news Follow Us!
ad

ബി ഡി ജെ എസ് - എന്‍ ഡി എ ബന്ധം ഉലയുന്നു; വ്യക്തമായ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

ബി ഡി ജെ എസ് - എന്‍ ഡി എ ബന്ധം ഉലയുന്നു. വ്യക്തമായ സൂചന നല്‍കി തുഷാര്‍ വെള്ളാThushar Vellappally and BDJS relationship with BJP, Thiruvananthapuram, Vellapally Natesan, NDA, UDF, BDJS, Politics, Trending, LDF, Trending, News, Kerala
തിരുവനന്തപുരം: (www.kvartha.com 15.12.2017) ബി ഡി ജെ എസ് - എന്‍ ഡി എ ബന്ധം ഉലയുന്നു. വ്യക്തമായ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയില്‍ ചേരുമ്പോള്‍ പാര്‍ട്ടിക്ക് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഇതുവരെ നല്‍കിയിട്ടില്ല, ഇനി അവ വച്ച് നീട്ടിയാലും ബി.ഡി.ജെ.എസ് വാങ്ങില്ല.

അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുകൂടും. മുന്നണി മാറ്റം വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമാണ്. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

 Thushar Vellappally and BDJS relationship with BJP, Thiruvananthapuram, Vellapally Natesan, NDA, UDF, BDJS, Politics, Trending, LDF, Trending, News, Kerala.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബി.ഡി.ജെ.എസ് കേന്ദ്ര സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബി.ജെ.പി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. എന്‍.ഡി.എ എന്ന പരിഗണന ബി.ജെ.പി നല്‍കുന്നില്ലെന്ന് ബി.ഡി.ജെ.എസിന് പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

Keywords: Thushar Vellappally and BDJS relationship with BJP, Thiruvananthapuram, Vellapally Natesan, NDA, UDF, BDJS, Politics, Trending, LDF, Trending, News, Kerala.