Follow KVARTHA on Google news Follow Us!
ad

ജിയോക്ക് വെല്ലുവിളിയുയർത്തി എയർടെൽ; ആകർഷണീയമായ ഓഫറുകൾ പ്രഖ്യാപിച്ചു

മത്സരം കടുക്കുന്ന ടെലികോം മേഖലയിൽ ആധിപത്യം The no.1 telecom operator in the country Airtel is giving a tough competition
മുംബൈ: (www.kvartha.com 07.12.2017) മത്സരം കടുക്കുന്ന ടെലികോം മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ജിയോക്ക് ഭീഷണിയുമായി എയർടെൽ. കമ്പനി പുറത്തിറക്കിയ പുതിയ റീ ചാർജിൽ ആകർഷണീയമായ ഓഫറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന പ്ലാനുകൾ മാറ്റിയും പുതിയ ആനുകൂല്യം നൽകിയുമാണ് എയർ ടെൽ ജിയോക്ക് വെല്ലു വിളിയാകുന്നത്.

349, 549 റീ ചാർജുകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിൽ 349 രൂപക്ക് റീചാർജ് ചെയ്താൽ ദിവസവും ഒന്നര ജി ബി ഡാറ്റ ലഭിക്കും എന്നാൽ ഇതേ റീചാർജ് ഇപ്പോൾ പുനഃക്രമീകരിച്ച് രണ്ട് ജി ബി യാണ് നൽകുന്നത്. അത് പോലെ 549 രൂപയുടെ പ്ലാനിൽ നേരത്തെയുണ്ടായിരുന്ന മൂന്ന് ജി ബി ക്ക് പകരം മൂന്നര ജി ബി യാണ് നൽകുന്നത്. കൂടാതെ അൺലിമിറ്റഡ് കോളിങ്ങും എസ് എം എസ് ഓഫറും നൽകുന്നുണ്ട്. 28 ദിവസമാണ് വാലിഡിറ്റി.


മൊത്തം 349 രൂപയുടെ റീ ചാർജിന് 56 ജി ബി ഡാറ്റയും 549 രൂപയുടെ റീ ചാർജിന് 84 ജി ബി ഡാറ്റയും ലഭിക്കും. എന്നാൽ ജിയോ 399, 499 രൂപയുടെ റീ ചാർജുകൾക്ക് ദിവസവും ഒരു ജി ബി യാണ് നൽകുന്നത്.

പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് എയർടെൽ 999 രൂപയുടെ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 50 ജി ബി ഡാറ്റയാണ് ലഭിക്കുന്നത്.

Summary: The no.1 telecom operator in the country Airtel is giving a tough competition to Reliance Jio as it is also rolling out new data plans at competitive prices. Recently, the company revamped its existing plans and is now offering more data to its prepaid customers