Follow KVARTHA on Google news Follow Us!
ad

അമ്മയുടെ അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് ഭീഷണി; ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറു വയസുകാരിയെ അമ്മയും കാമുകനും New Delhi, Crime, News, Police, Arrested, Religion, Criminal Case, National,
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. 29 കാരിയായ അമ്മ മുന്നിദേവിയും 23 കാരനായ കാമുകന്‍ സുധീറുമാണ് ആസൂത്രിതമായി കൊല നടത്തിയത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കാജല്‍ ആണ് സ്വന്തം അമ്മയുടെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെടുന്നത്. ഡെല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം . ഡയറി ഫാം ഏരിയയിലെ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. സംഭവത്തില്‍ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റുചെയ്തു.

വീട്ടില്‍ വച്ച് അമ്മയേയും കാമുകനേയും പ്രത്യേക സാഹചര്യത്തില്‍ കണ്ട കുട്ടി, ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. അമ്മ ഇരുകൈകളും പിടിച്ച് വയ്ക്കുകയും കാമുകന്‍ കഴുത്തറുക്കുകയുമായിരുന്നു.

Six-year-old girl killed by mother, lover in Ghazipur, New Delhi, Crime, News, Police, Arrested, Religion, Criminal Case, National.

എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ ആദ്യം കൊലക്കുറ്റം നിഷേധിക്കുകയായിരുന്നു. മകള്‍ ക്രൂരമായ മന്ത്രവാദത്തിന്റെ ഫലമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. നഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോകുന്ന യുവതിയുടെ ഭര്‍ത്താവ് പ്രമോദ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് കാമുകന്‍ സുധീര്‍ വീട്ടിലെത്തിയത്. കൊല്ലപ്പെട്ട ആറ് വയസുകാരിക്ക് പുറമെ നാലും, രണ്ടും വയസുള്ള മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

ടി വി കണ്ടുകൊണ്ടിരുന്ന മകള്‍ കാജലിനെ കാണാനില്ലെന്ന് കാട്ടി ബുധനാഴ്ച രാത്രി 10.51 ന് പ്രമോദ് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ തെരച്ചിലിലാണ് പുലര്‍ച്ചെ 1.30 മണിയോടെ കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാജലിന്റെ നാലുവയസുകാരനായ സഹോദരന്‍ കൂര്‍ത്ത ധരിച്ച ഒരാള്‍ ചേച്ചിയെ കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അമ്മ മുന്ന പറഞ്ഞത്. തുടര്‍ന്ന് കൊലയാളിയെ കണ്ടെത്താന്‍ സമീപവാസികളെയെല്ലാം പോലീസ് ചോദ്യം ചെയ്തു. മന്ത്രവാദ ക്രിയനടത്താന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നു സ്ഥാപിക്കാനാണ് മുന്ന അത്തരം ഒരു കള്ളം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സമീപവാസികളെല്ലാം ഈ പ്രദേശത്ത് മന്ത്രവാദക്രിയകളൊന്നും നടത്തുന്നതിനെ കുറിച്ച് അറിയില്ലെന്ന് പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അമ്മയേയും കാമുകനേയും കുടുക്കിയത്.

Also Read:

പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Six-year-old girl killed by mother, lover in Ghazipur, New Delhi, Crime, News, Police, Arrested, Religion, Criminal Case, National.