Follow KVARTHA on Google news Follow Us!
ad

ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിച്ച് ശിവസേന

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്‌സിറ്റ് പോളുകള്‍ പുMumbai, News, Politics, BJP, Congress, Shiv Sena, Allegation, Criticism, Election, National,
മുംബൈ: (www.kvartha.com 15.12.2017) ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയാറാകാന്‍ വെല്ലുവിളിച്ച് ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്നാണ് ശിവസേനയുടെ വെല്ലുവിളി. ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെയാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്.

അധികം താമസിയാതെ തന്നെ തനിച്ച് അധികാരത്തിലെത്താന്‍ ശിവസേനക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി പാര്‍ട്ടിക്ക് അധികാരത്തിലെത്താനാവും. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. മുന്നണി വിടുമെന്ന് ശിവസേന ഇതിന് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്നെ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വ്യാഴാഴ്ച അഹമ്മദ് നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shiv Sena Will Walk Out Of Maharashtra Government Within A Year: Aaditya Thackeray, Mumbai, News, Politics, BJP, Congress, Shiv Sena, Allegation, Criticism, Election, National.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം അല്‍പം മോശമാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് അറിയില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പറഞ്ഞു. മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിലപാടില്‍നിന്ന് മാറ്റം വരുത്താന്‍ അവര്‍ തയാറായില്ല. ഈ സഖ്യത്തില്‍നിന്ന് വിലപ്പെട്ട 25 വര്‍ഷങ്ങള്‍ പാഴാക്കിയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ മുന്നണി രൂപീകരിച്ച് ഭരിക്കുന്ന ശിവസേനയും ബി.ജെ.പിയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. നോട്ട് നിരോധന സമയത്തും വിളനാശം സംഭവിച്ച സമയത്തും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സേന നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പിയെ വെട്ടിലാക്കി. വോട്ടെടുപ്പ് അവസാനിച്ച ഗുജറാത്തില്‍ മികച്ച പ്രചാരണം കാഴ്ച വച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പ്രശംസിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എന്‍.സി.പി നേതാവ് ശരത് പവാറുമായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും താക്കറെ നടത്തിയ കൂടിക്കാഴ്ചയും ശിവസേന മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി.

Also Read:

പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shiv Sena Will Walk Out Of Maharashtra Government Within A Year: Aaditya Thackeray, Mumbai, News, Politics, BJP, Congress, Shiv Sena, Allegation, Criticism, Election, National.