» » » » » » » » » » » » » ഈ നികൃഷ്ടജീവികളെ ചാട്ടവാറിനടിക്കണം; ക്രൈസ്തവ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു

തിരുവനന്തപുരം: (www.kvartha.com 06.12.2017) തീരദേശത്തെ പിടിച്ചുകുലുക്കിയ ഓഖി ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ തയ്യാറാകാത്ത ക്രൈസ്തവ സഭാ നേതൃത്വം സുഖലോലുപരായി ജീവിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മാത്രം നൂറ് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ലത്തിന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട സാധുക്കളായ മത്സ്യത്തൊഴിലാളികളാണ്. അവരുടെ ജീവനോപാധികളായ വലയും വള്ളവുമൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് അനേകം വീടുകള്‍ നശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Senior journalist against Catholic Sabha Leadership on Okhi Tragedy rehabilitation, Thiruvananthapuram, News, Media, Facebook, post, House, Fishermen, Criticism, Cyclone, Trending, Kerala.

സംസ്ഥാനത്ത ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും പാവപ്പെട്ട ജനതയാണ് ലത്തീന്‍ കത്തോലിക്കര്‍ . അവര്‍ക്ക് പണം കായ്ക്കുന്ന സ്വാശ്രയ കോളജുകളോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോ , ഇല്ല. മറ്റ് സഭകളിലെ വിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായി ലത്തീന്‍ കത്തോലിക്കര്‍ ദരിദ്രരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്.

കോടിക്കണക്കിന് രൂപയുടെ സമ്പത്തുകള്‍ കൈയ്യാളുന്ന സീറോ മലബാര്‍ കത്തോലിക്കാ സഭയും മലങ്കര കത്തോലിക്കാ സഭയും മറ്റ് കാക്കത്തൊള്ളായിരം സഭകളും കൂടി വിചാരിച്ചാല്‍ ദുരിതമനുഭവിക്കുന്ന , ജീവനോപാധി നഷ്ടപ്പെട്ടവരുടെ പുന:രധിവാസം വളരെ എളുപ്പത്തിലാക്കാന്‍ കഴിയും. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുമോ എന്ന് കണ്ടറിയണം. പണക്കാര്‍ക്കാണ് ഇത്തരമൊരു ആപത്ത് സംഭവിക്കുന്നതെങ്കില്‍ നാട്ടിലെ സകല മെത്രാന്മാരും അവരുടെ തിണ്ണയില്‍ ഹാജരാക്കും.

പണക്കാര്‍ക്കു വേണ്ടി മെത്രാന്മാര്‍ എന്ത് നിയമ ലംഘന പണിയും ഏറ്റെടുക്കുമെന്നുറപ്പാണ്. 2014ല്‍ മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ജില്ലയിലെ നെടിയ തുരുത്ത് ദ്വീപില്‍ കുവൈറ്റിലെ കാപ്പി കോ ഗ്രൂപ്പുമായി ചേര്‍ന്ന് നിയമ വിരുദ്ധമായി നിര്‍മ്മിച്ച ബനിയന്‍ ട്രീ എന്ന 7 സ്റ്റാര്‍ റിസോര്‍ട്ട് പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവായി. 200 കോടി മുടക്കി പണിത ഹോട്ടലിന്റെ നിര്‍മ്മാണം സകല പാരിസ്ഥിതിക നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുറെ മൊതലാളിമാരും ഒരുപിടി രാഷ്ട്രീയക്കാരും വിവിധ സഭകളിലെ 25 ലധികം ബിഷപ്പുമാരും ചേര്‍ന്ന് ഒപ്പിട്ട ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു.

രാഷ്ടീയക്കാരും ബിസിനസുകാരും ഒപ്പിട്ടത് മനസിലാക്കാം. ഈ കച്ചവടത്തില്‍ മെത്രാന്മാര്‍ക്ക് എന്ത് കാര്യം? സുറിയാനി ക്രിസ്ത്യാനിയായ ഒരു blade മൊതലാളിയുടെ അനധികൃത സ്വത്ത് നിലനിര്‍ത്തി കൊടുക്കാനുള്ള ഒത്തു കളിയാണ് ബിഷപ്പുമാര്‍ നടത്തിയത്. ഒന്നു രണ്ട് കര്‍ദിനാളന്മാര്‍, പ്രത്യക്ഷത്തില്‍ കീരിയും പാമ്പുമായ ശ്രേഷ്ഠനും പരിശുദ്ധനും ആയ കാതോലിക്കമാര്‍, മാര്‍ത്തോമ മെത്രാപ്പോലീത്ത തുടങ്ങി സകലരും ഒപ്പിട്ട കൂട്ടത്തിലുണ്ടായിരുന്നു. സമ്പന്നന്മാര്‍ക്കു വേണ്ടി എന്നും എന്തും ചെയ്യാന്‍ ഒരുക്കമാണ്.

മലയോര കര്‍ഷകര്‍ക്കും റബര്‍ കൃഷിക്കാര്‍ക്കും വേണ്ടി സമരവും ധര്‍ണയും ഇടയലേഖനമിറക്കലുമൊക്കെ നടത്തുന്ന കേരള കത്തോലിക്ക ബിഷപ്പ് സ് കൗണ്‍സില്‍ KCBC പാവപ്പെട്ട മത്സ്യത്തൊഴിലാളിക്കു വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുമോ? അരമനകളില്‍ തിന്ന് കൊഴുത്ത് കഴിയുന്ന ഒരു മെത്രാന്‍ പോലും ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളെ തിരിഞ്ഞു നോക്കിയിട്ടില്ല.

ദോഷം പറയരുതല്ലോ അതീവ സമ്പന്നന്മാരായ ബിഷപ്പുമാരിലൊരാളായ പട്ടം കര്‍ദിനാള്‍ മാര്‍ ക്ലിമീസ് തുറ ഏരിയായില്‍ ഒന്ന് കറങ്ങിയടിച്ചു പോയിട്ടുണ്ട്. പിന്നെയാരും ആ വഴി പോയിട്ടില്ല. ഇപ്പോള്‍ കൊച്ചിയില്‍ നടക്കുന്ന KCBC മീറ്റിംഗില്‍ മരിച്ചവര്‍ക്കു വേണ്ടി അനുശോചനം നടത്തി പിരിഞ്ഞു. മരിച്ചവരെ നേരെ സ്വര്‍ഗത്തിലേക്ക് കേറ്റി വിടാനുള്ള കൂട്ടപ്രാര്‍ത്ഥന ബുധനാഴ്ച വൈകുന്നേരം വല്ലാര്‍പാടം ബസ് ലിക്കയില്‍ മെത്രാന്‍മാര്‍ നടത്തുന്നുണ്ട്. മുക്കുവ ക്രിസ്ത്യാനിക്ക് ഇത്രയും പോരെ?

നൂറു കണക്കിന് കുഞ്ഞുങ്ങള്‍ അനാഥരായി, അവരുടെ വിദ്യാഭ്യാസം മുടങ്ങി, വീടുകള്‍ നഷ്ടമായി, വിധവമാരുടെ നിലയ്ക്കാത്ത കരച്ചില്‍, അമ്മമാരുടെ നെഞ്ചു പൊട്ടുന്ന തേങ്ങലുകള്‍ ഇതൊന്നും ഈ കാട്ടു കള്ളന്മാരെ നൊമ്പരപ്പെടുത്തുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസിനു പോലും മനസലിവുണ്ടാകുന്ന കാഴ്ചയാണ് കടപ്പുറത്ത് ഇപ്പോള്‍ നടക്കുന്നത്.

എത്ര സുഭിക്ഷതയിലും സുഖലോലുപതയിലുമാണ് കേരളത്തിലെ മെത്രാന്മാര്‍ ജീവിക്കുന്നത്. അവര്‍ കോടികള്‍ ഇട്ട് അമ്മാനമാടുന്നു. വട്ടിപലിശക്ക് പോലും പണം കടം കൊടുക്കുന്ന വീരന്മാരുണ്ട്, റിയല്‍ എസ്‌റ്റേറ്റില്‍ പണം നിക്ഷേപിച്ചിട്ടുള്ളവരുണ്ട്. പത്തു പുത്തന്‍ കിട്ടുന്ന ഏത് കച്ചവടത്തിലും ഇവര്‍ പണമിറക്കും. എല്ലാ മെത്രാന്‍മാരും ആഡംബര കാറുകളില്‍ പായുകയാണ് പണം വെട്ടിപ്പിടിക്കാന്‍. സംസ്ഥാനത്ത് വിവിധ സഭകളിലായി ഏതാണ്ട് 235 ലധികം ബിഷപ്പുമാരുണ്ട്. ഇവരുടെ കാറുകളുടെ വില ഒന്ന് പരിശോധിക്കണം.

ഇവരുടെ സാമ്പത്തിക ധാരാളിത്തത്തിന്റെ ഒരു കൊച്ച് സംഭവം ഇതാ. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ആസ്ഥാനമായ സി എസ് ഐ സൗത്ത് കേരള ബിഷപ്പ് തന്റെ ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റ കാറിന് ഭാഗ്യ നമ്പരായ KLOl CD 999 എന്ന നമ്പര്‍ കിട്ടാന്‍ മുക്കാല്‍ ലക്ഷം രൂപയാണ് മുടക്കിയത്. തിരുവനന്തപുരം RTO: ഓഫീസില്‍ സഭാ ട്രഷററുടെ പേരില്‍ 75,000 രൂപ കെട്ടിവെച്ചാണ് ഭാഗ്യ നമ്പര്‍ നേടിയത്. കര്‍ത്താവിനേക്കാള്‍ 999 എന്ന നമ്പരിലാണ് തിരുവനന്തപുരത്തെ ഈ പുണ്യപുരുഷന് വിശ്വാസം. ഇയാളുടെ അരമനയില്‍ നിന്ന് കേവലം ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറത്താണ് കുഞ്ഞുങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനായി നിലവിളിക്കുന്നത്.

ഇങ്ങനെ ലക്ഷങ്ങളുടെ ആഡംബര കാറും മദ്യവും മദിരാശിയുമായി ചുവന്ന കുപ്പായമിട്ട് നടക്കുന്ന നികൃഷ്ട ജീവികള്‍ ആരുടെ മോചനത്തിനും മോക്ഷത്തിനുമാണ് ഈ നെട്ടോട്ടമോടുന്നത് ?

ഈ ദുഷ്ടന്മാരേക്കാള്‍ എത്രയോ നന്മയുള്ളവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ . എല്ലാ പാര്‍ടികളിലുംപെട്ടവര്‍ കടപ്പുറത്തുണ്ട് .. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും നമ്മുടെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഈ പാവങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത്. മനുഷ്യന്റെ വേദനയില്‍ പങ്കുചേരാത്ത ഈ നികൃഷ്ട ജീവികളെ ചൊറു തണത്തിന്റെ പത്തല് വെട്ടി അടിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം Also Read:

വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior journalist against Catholic Sabha Leadership on Okhi Tragedy rehabilitation, Thiruvananthapuram, News, Media, Facebook, post, House, Fishermen, Criticism, Cyclone, Trending, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal