» » » » » » » » » » ചാറ്റിംഗിനിടയിൽ നടുവിരൽ കാണിച്ചു; വീഡിയോ വൈറലായതോടെ സൗദി നഴ്‌സിന് ജോലി തെറിച്ചു, വീഡിയോ കാണാം

റിയാദ്: (www.kvartha.com 07.12.2017) ചാറ്റിംഗിനിടയിൽ നടു വിരൽ കാണിച്ച യുവതിക്ക് പണി കിട്ടി. നഴ്‌സായിരുന്ന യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടാണ് വൈറലായ വീഡിയോക്കെതിരെ അധികൃതർ  നടപടിയെടുത്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്സാണ് യുവതിയെ സസ്‌പെൻഡ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം.

ആർട്ടിക്കിൾ 43 ലെ എംപ്ലോയീ ഡിസിപ്ലിനറി കോഡ് പ്രകാരമാണ് ശിക്ഷ. അതേസമയം ജോലിയിൽ നിന്നും പിരിച്ചു വിട്ട നഴ്‌സിന് തുടർന്നും നിയമ നടപടി നേരിടേണ്ടതുണ്ട്. വീഡിയോ വൈറലായത് പോലെ യുവതിയെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത  നടപടിയും ട്വിറ്റർ പോലെയുള്ള സോഷ്യൽ മീഡിയയിൽ ചർച്ചയായി.


ചാറ്റാണെങ്കിൽ പോലും ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും ഇത്തരത്തിലുള്ള വീഡിയോ കഴിവതും ഷെയർ ചെയ്യാതിരിക്കുകയാണ് നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടു. മറ്റു ചിലർ യുവതിയുടെ പ്രവർത്തിയെ മോശമായി തന്നെ കണ്ടു. സസ്‌പെൻഡ് ചെയ്ത തീരുമാനം അംഗീകരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

Summary: A nurse in Saudi Arabia did not think of the repercussions when she flipped a finger in a video which has now gone viral. The General Directorate of Health Affairs in Saudi Arabia's Assir governorate suspended this nurse days after the video started gaining momentum online

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal