Follow KVARTHA on Google news Follow Us!
ad

കോട്ടയത്തെ റോഡുകള്‍ വീണ്ടും കുരുതിക്കളമാവുന്നു, കഴിഞ്ഞ ദിവസം പൊലിഞ്ഞത് രണ്ട് അപകടങ്ങളിലായി മൂന്നു ജീവനുകള്‍

കോട്ടയം വീണ്ടും കുരുതിക്കളമാവുകയാണ്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ രണ്ട് News, Kottayam, Kerala, Accident, Death, Medical College, Hospital, Police, Dead Body,
കോട്ടയം:(www.kvartha.com 07/12/2017) കോട്ടയം വീണ്ടും കുരുതിക്കളമാവുകയാണ്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളില്‍ മൂന്നു പേരാണ് മരിച്ചത്. രാത്രി 10 മണിക്ക് സംക്രാന്തിയില്‍ ബൈക്കിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണു പരിക്കേറ്റ സ്ത്രീ ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. നീറിക്കാട് തോട്ടടിയില്‍ ശശികുമാറിന്റെ ഭാര്യ ഓമന (50) യാണ് മരിച്ചത്. മകന്റെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുമ്പോള്‍ സംക്രാന്തിയില്‍ ് റോഡില്‍ തെറിച്ചു വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു.

എംസി റോഡില്‍ ചൊവ്വാഴ്ച വീണ്ടും ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇത്തവണയും വില്ലനായത് റോഡ് പണി. രാത്രി ഒന്‍പതരയ്ക്കുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല പാലിയക്കര നെടുംപള്ളി പുത്തന്‍പുരയില്‍ സതീശന്റെ മകന്‍ വിശാഖ് (24), ഒപ്പമുണ്ടായിരുന്നു ബന്ധു തിരുവല്ല വല്ലന എരുമക്കാട് കല്ലുകാലായില്‍ കെ.സി.അജി (50) എന്നിവരാണ് മരിച്ചത്.

News, Kottayam, Kerala, Accident, Death, Medical College, Hospital, Police, Dead Body, Road accident in kottayam; 3 death

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് അല്‍പ സമയത്തിനികം വിശാഖ് മരിച്ചു. രാത്രി ഒരു മണിയോടെയാണ് അജി മരിച്ചത്. എംസി റോഡില്‍ മണിപ്പുഴ മുളങ്കുഴ ജംഗ്ഷനിലാണു അപകടമുണ്ടായത്. തിരുവല്ലയില്‍ നിന്നും കോട്ടയത്തിനു പോവുകയായിരുന്ന ഇവരുടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടു പോസ്റ്റിലിടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയില്‍ കിടന്നവരെ നാട്ടുകാരും ചിങ്ങവനം പോലീസും ചേര്‍ന്നു അതുവഴിയെത്തിയ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.എംസി റോഡില്‍ കോടിമതയിലും സമീപത്തുമായി ഈ മാസത്തെ അഞ്ചാമത്തെ അപകട മരണമാണ് ചൊവ്വാഴ്ച മുളങ്കുഴയിലുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Accident, Death, Medical College, Hospital, Police, Dead Body, Road accident in kottayam; 3 death