Follow KVARTHA on Google news Follow Us!
ad

ആരോഗ്യ വകുപ്പിലെ മുസ്ലിം ജീവനക്കാരുടെ തലയെണ്ണമെടുക്കുന്നു

ആരോഗ്യ വകുപ്പിലെ മുസ്ലിം ജീവനക്കാരുടെ തലയെണ്ണമെടുക്കുന്നു The Rajasthan government has sought a head count of Muslim employees working
ജയ്‌പൂർ: (www.kvartha.com 13.12.2017) ആരോഗ്യ വകുപ്പിലെ മുസ്ലിം ജീവനക്കാരുടെ തലയെണ്ണമെടുക്കുന്നു. രാജസ്ഥാൻ ആരോഗ്യ വകുപ്പിന്റേതാണ് തീരുമാനം. ഡിസംബർ ഒമ്പതിന് ബി സൈനി പുറപ്പെടുവിച്ച  ഉത്തരവാണ് മുസ്ലിംകളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നത്.

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇതിന്റെ ഉത്തരവ് അയച്ചിട്ടുണ്ട്. സബ് ഹെൽത്ത് സെന്റർ, പ്രൈമറി ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലിംകളുടെ കണക്കാണ് സർക്കാർ ആവശ്യപ്പെട്ടത്. റേഡിയോഗ്രാഫേഴ്സ്, ലാബ് ടെക്‌നീഷ്യൻസ്, ഡെന്റൽ ടെക്‌നീഷ്യൻസ്, നഴ്‌സുമാർ, മറ്റു ജോലിക്കാർ എന്നീ വിഭാഗങ്ങളിൽ എത്ര മുസ്ലിംകൾ ജോലി ചെയ്യുന്നുണ്ടെന്ന്  ബന്ധപ്പെട്ടവർ സർക്കാറിനെ അറിയിക്കണം. ഡോക്ടറുടേത് നോക്കണമെന്നില്ല.


ഡിസംബർ 15 ന് മുമ്പ് ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി ഹെൽത്ത് ഡിപ്പാർട്ട്മെന്റിലേക്ക് അയയ്ക്കാൻ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചിതായി സി എം എച് ഒ ഗോപാൽ റാം പറഞ്ഞു. അതേസമയം സച്ചാർ കമ്മിറ്റി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Summary: The Rajasthan government has sought a head count of Muslim employees working at government health centres, sparking fears of profiling. The order, issued by the joint director (administration) of the health department, Dr B L Saini, on December 9, has left Muslims wondering about the reason behind it