Follow KVARTHA on Google news Follow Us!
ad

വെടിയുണ്ടകളുമായി ശബരിമലയിലേക്ക് പോയ നാലംഗസംഘം പിടിയില്‍

വെടിയുണ്ടകളുമായി ശബരിമലയിലേക്ക് പോയ നാലംഗസംഘം പിടിയില്‍. ബാബറി മസ്ജിദ് Kottayam, News, Gun Battle, Police, Protection, Vehicles, Custody, palakkad, Hotel, Crime, Criminal Case, Sabarimala Temple, Kerala,
കോട്ടയം: (www.kvartha.com 07.12.2017) വെടിയുണ്ടകളുമായി ശബരിമലയിലേക്ക് പോയ നാലംഗസംഘം പിടിയില്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ശബരിമലയിലേക്ക് പോയ സംഘത്തിന്റെ കൈയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംസ്ഥാനം മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയത്.

മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നസീഫ്, അഖില്‍, അജിത് ശങ്കര്‍, ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഈരാറ്റുപേട്ട പോലീസ് ചോദ്യം ചെയ്തുവരികയാണ്. തങ്ങള്‍ പാലക്കാട് സ്വദേശികളാണെന്നും ഹോട്ടല്‍ ജീവനക്കാരാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സി.ഐ, സി.ജി.സനല്‍കുമാര്‍ പറഞ്ഞു.

Pellets found with Sabarimala pilgrims, four taken into custody,Kottayam, News, Gun Battle, Police, Protection, Vehicles, Custody, Palakkad, Hotel, Crime, Criminal Case, Sabarimala Temple, Kerala

ബൈക്കുകളിലെത്തിയ സംഘത്തെ ഈരാറ്റുപേട്ടയ്ക്കടുത്ത് കുളത്തൂക്കടവ് ഭാഗത്തുവച്ച് വാഹനപരിശോധനയ്ക്കായി മേലുകാവ് പോലീസ് കൈകാണിച്ചെങ്കിലും നിറുത്തിയില്ല. ആദ്യംപോയ ബൈക്ക് നിറുത്താതെ അതിവേഗം പാഞ്ഞുപോയി. ഇതോടെ പോലീസ് ബൈക്കിന് പിന്നാലെ പാഞ്ഞു. പിറകെയെത്തിയ രണ്ട് ബൈക്കുകള്‍ പോലീസ് ജീപ്പിനെ മറികടന്ന് മാര്‍ഗതടസം സൃഷ്ടിച്ച് മുന്നോട്ടു പോയി. ഇതോടെ പോലീസിന് പന്തികേട് തോന്നി. മേലുകാവ് പോലീസ് ഈരാറ്റുപേട്ട പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുളത്തൂക്കടവില്‍ റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് മൂന്നു ബൈക്കുകളെയും ആറ് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ മുന്നില്‍പോയ ബൈക്കിന് രേഖകള്‍ ഇല്ലാതിരുന്നതിനാലാണ് നിറുത്താതെ പോയതെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. കൂടാതെ ഇവരെ പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്നും പറഞ്ഞു. അതിനാലാണ് പോലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് ആദ്യ ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. പെല്ലറ്റ് കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അത് മാറ്റിവയ്ക്കുവാന്‍ മറന്നതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:

പൂവാലന്മാര്‍ക്ക് ഇതിലും വലിയൊരു പണി കിട്ടിയിട്ടുണ്ടാകില്ല; പ്രിന്‍സിപ്പാള്‍ തെളിവ് സഹിതം പരാതി നല്‍കി, 2 യുവാക്കളെ പോലീസ് പൊക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pellets found with Sabarimala pilgrims, four taken into custody,Kottayam, News, Gun Battle, Police, Protection, Vehicles, Custody, Palakkad, Hotel, Crime, Criminal Case, Sabarimala Temple, Kerala.