Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാNew Delhi, News, Politics, Election, Gujarath, Prime Minister, Narendra Modi, Unemployment, Parliament, National, Religion,
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫലമായിരിക്കും. ഭരണ, പ്രതിപക്ഷങ്ങള്‍ക്കു ഗുജറാത്ത് ഫലം ഒരുപോലെ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണു പ്രചാരണസമയത്തു കണ്ടത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാകിസ്ഥാന്‍ ബന്ധം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്കൊപ്പം ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്‌ക്കെത്തും. ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാണ്. ലോക്‌സഭ വെള്ളിയാഴ്ച അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.

Parliament Winter Session begins, all-important Triple Talaq bill to be tabled, New Delhi, News, Politics, Election, Gujarath, Prime Minister, Narendra Modi, Unemployment, Parliament, National, Religion.

സ്വന്തം തട്ടകത്തില്‍ പ്രധാനമന്ത്രിക്ക് ജയിച്ചേ മതിയാകൂ, ഇത് പ്രധാനമന്ത്രിയുടെ അഭിമാനപ്രശ്‌നമാണ്. ചുവടുപിഴയ്ക്കുന്നത് അപകടകരവുമാണ്. അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷത്തെ തോല്‍വിക്ക് പരിഹാരം കാണാന്‍ ഒരു മാസത്തിലേറെയായി മുഴുവന്‍ സമയ പ്രചാരണത്തിലായിരുന്നു രാഹുല്‍. പട്ടേല്‍-പിന്നോക്ക-ദളിത് ധാരണ രൂപപ്പെടുത്താനായതു നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബി ജെ പിയോട് പട്ടേല്‍ സമുദായം അകല്‍ച്ച കാട്ടിയതാണ് ഏക ആശ്വാസം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഐക്യനിരയ്ക്കു രൂപംനല്‍കാനിരിക്കുന്ന പ്രതിപക്ഷത്തിനും ഫലം നിര്‍ണായകമാണ്.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ് ഡി ആര്‍ ഐ ബില്ല് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തും. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകള്‍ സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഇരു ബില്ലുകളും.

Also Read:
സുപ്രീംകോടതി വിലക്കുണ്ടായിട്ടും റോഡുകളില്‍ അശാസ്ത്രീയ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ വ്യാപകം; യാത്രക്കാര്‍ അപകടക്കുരുക്കില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parliament Winter Session begins, all-important Triple Talaq bill to be tabled, New Delhi, News, Politics, Election, Gujarath, Prime Minister, Narendra Modi, Unemployment, Parliament, National, Religion.